പേജുകള്‍‌

വെള്ളിയാഴ്‌ച, ജൂലൈ 23, 2010

മിനി(ക്ക്‌ )രണ്ടു കഥകൾ

1) ജനനം മരണത്തിന്റെ ആരംഭമാണ്‌!
------------------------------------------------

അന്വേഷിപ്പിൻ കണ്ടെത്തും എന്ന് മനസ്സിന്റെ നിലവിളി!... വിപ്ലവത്തിന്റെ വേരുകൾ തേടി ഞാൻ നടന്നു.

വിപ്ലവം ജനിച്ചത്‌,

നാടൻ ചായയിലും പരിപ്പുവടയിലും ആണത്രെ!

മരിച്ചത്‌,

പഞ്ചനക്ഷത്ര ഹോട്ടലിലെ വിരിപ്പു മുറിയിലും!

ദാരുണ മരണം!.. ഞാൻ അനുശോചനം രേഖപ്പെടുത്തി മടങ്ങി!

"ഇനിയൊരു പുനർജന്മം ഉണ്ടാകാൻ വഴിയുണ്ടോ? "- ആധുനിക യുഗത്തിലും യാഥാ സ്ഥിതികനായ ഒരുവനാകണോ ഞാൻ! പുകയില ചുവയുള്ള ബബിൾഗം ചവച്ച്‌ തുപ്പി ഞാൻ ചിന്തകളെ ചീന്തിക്കളഞ്ഞു!
---------------------------------------------------------

2) മാറുന്ന അർത്ഥങ്ങൾ!
=================

അന്ന് തൊട്ടുകൂടാത്തവരേയും തീണ്ടിക്കൂടാത്തവരേയും ചൂണ്ടിക്കാട്ടി മഹാത്മാ ഗാന്ധി പറഞ്ഞു ഹരിജനം.

ഇന്ന് തൊട്ടുകൂടാത്തവരേയും തീണ്ടിക്കൂടാത്തവരേയും ക്യാൻവാസ്‌ ചെയ്ത്‌ പാർട്ടികൾ പറഞ്ഞു വോട്ട്‌ ജനം!!

..ഒരു ശബ്ദം!!..തിരിഞ്ഞു നോക്കി " വോട്ടില്ലാത്ത ചാവാലികളെ ആരോ കല്ലെടുത്ത്‌ എറിഞ്ഞതാണ്‌!"

അല്ലെങ്കിലും തട്ടാൻ പൊന്നുരുക്കുന്നിടത്ത്‌ പൂച്ചയ്ക്കെന്തു കാര്യം??

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ