പേജുകള്‍‌

ശനിയാഴ്‌ച, ജൂലൈ 17, 2010

വിക്കനായ എന്റെ കൂട്ടുകാരാ... എന്നാലും നീ.!.

അന്ന് ഞാൻ ഡിഗ്രിക്ക്‌ പഠിക്കുന്നു....അതെന്റെ കുറ്റമല്ല!..സത്യം...!.

.പഠിച്ചാൽ എന്തൊക്കെയോ ആവാമത്രെ!..പഠിക്കാതിരുന്നാലും എന്തൊക്കെയോ ആവും എന്ന എന്റെ സമവാക്യങ്ങൾ ആരും ചെവിക്കൊണ്ടില്ല.!.. ഒരു മുഖവിലയ്ക്കും എടുത്തില്ല!

... ഒരു ബ്ലോഗർ എഴുതിയതു പോലെ സൂര്യൻ കടയടച്ച്‌ മുങ്ങിക്കുളിക്കാൻ പോയ സമയം! അയാൾ പറഞ്ഞാണ്‌ ഞാനറിഞ്ഞത്‌ അങ്ങിനെയൊരു സംഭവം പതിവാത്രേ!.. അല്ലെങ്കിലും ഞാൻ ..ഛേ!..ഒന്നും അറിയാറില്ല!

അവൻ അവൻ വന്നുഎസ്‌. എൽ.സി.ക്കും.അടുത്ത വീട്ടിലെ ഒരു സുഹൃത്തിന്റെ ബന്ധുവാണവൻ.

 അവന്‌ എന്നെ കാണണമത്രെ!..ഇന്നത്തെ അത്ര പ്രശസ്തനായിരുന്നില്ല അന്നു ഞാൻ!...അന്ന് വീട്ടുകാരുടെ വക രണ്ടു തെറിവിളിയും ഒരു ചായയും കുടിച്ചു ശുഷ്ക്കിച്ചാണു നടന്നതെങ്കിൽ, ഇന്ന് ഞാൻ ഒരു പടികൂടി കടന്ന് നാട്ടു കാരുടെ വക അറിയാൻ പാടില്ലാത്ത പണി ചെയ്യരുതെടാ എന്നു പറഞ്ഞു നാലു തെറിയും ബ്ലോഗന്മാരുടെ വക അഞ്ചാറു തെറിവിളികളും അനുഭവിച്ച്‌ നെഞ്ചു വിരിച്ചു നടക്കുന്നു.

 നമ്മൾ ആരെയും ഗൗനിക്കരുത്‌!.. എന്തിനും വേണം ഒരു തൊലിക്കട്ടി! അല്ലെങ്കിലും വിജയം വിജയിക്കു സ്വന്തമാണ്‌... അതു തെറിവിളി കേൾക്കലിലായാലും.അഭിനന്ദിക്കലായാലും!..തെറിവിളി അതു വിളിക്കുന്നവർക്കു സ്വന്തവും!.

 കമന്റിടാൻ സ്ഥലം ഫ്രീയായി കൊടുക്കുന്നതിനാൽ ഏവർക്കും കലപ്പയും ട്രാക്ടറും തൂമ്പയും കൈക്കൊട്ടുമായി വന്ന് ഇഷ്ടം പോലെ അവരവർക്കു വേണ്ട കൃഷിയിറക്കി കൊയ്തു കൊണ്ടു പോകാം!
എന്നിട്ടും ചിലർ തരിശ്ശിടും...ചിലർ ഗൗനിക്കില്ല... ആളുകളെ കൂവിയും തോൽപ്പിക്കാം.. മെൻഡു ചെയ്യാതെ മൗനി ബാബയായി പഞ്ചപുച്ഛമടക്കിയും തോൽപ്പിക്കാം എന്നത്‌ ബ്ലോഗ സത്യം!


 പ്രശസ്തനായ ഞാനങ്ങനെ ബ്ലോഗൻ എന്ന വലിയ ഭാവത്തിൽ ചെറിയ ചാരുകസേരയിൽ ഇരിക്കയാണ്‌ ഇന്ന്..ഒരു ബ്ലോഗനെപ്പൊഴും അങ്ങിനെ തന്നെ വേണം.. ഒരു ഗാംഭീര്യം! ..സട കൊഴിഞ്ഞാലും സിംഹത്തെ തൊഴുത്തിൽ കെട്ടുമോ?പക്ഷെ പറഞ്ഞുവരുന്നത്‌ അതല്ല അയവിറക്കിയ പഴയ പ്രതാപ കഥ!..


"എന്താ? ആരാ?"- അവനെ കണ്ടതുംഅന്നത്തെ പാവം ഞാൻ!

ഒപ്പമുള്ള ആൾ അവനെ പരിചയപ്പെടുത്തി...അങ്ങിനെ ചോദ്യം നീണ്ടു... ഉത്തരങ്ങളും!

ക്ലാസ്സു പരീക്ഷയ്ക്ക്‌ എത്രെയാ മാർക്ക്‌?- പഠിപ്പിസ്റ്റായ സോറി അങ്ങിനെ ഭാവിക്കുന്ന എന്റെ ചോദ്യം അവനോട്‌!

"മുപ്പ...തത്തി രണ്ട്‌!"

എത്ര?

മുപ്പ..തത്തി രണ്ട്‌"- വീണ്ടും അവൻ ആവർത്തിച്ചു.. പറയുമ്പോൾ കണ്ണ്‌ ഇറുക്കിയടച്ച്‌ വിഷമിച്ചും
വാക്കുകൾക്ക്‌ ബലം കിട്ടാൻ വലതു കാൽ തറയിൽ ഒപ്പം ആഞ്ഞു ചവിട്ടിക്കൊണ്ടുമാണ്‌ അവൻ അന്ന് അങ്ങിനെ പറഞ്ഞത്‌..

എനിക്കു ചിരി വന്നിരുന്നു.. പക്ഷെ അവന്റെ അവസ്ഥയോർത്തപ്പോൾ ഞാൻ ചിരിയൊതുക്കി.അന്നൊരു നാൾ സഖാവ്‌.ഇ. എം എസ്സിനെ കാണാൻ പോയത്‌ ഓർമ്മയുണ്ട്‌..
സഖാവ്‌. .ഈ .എം എസ്സിന്റെ പ്രസംഗം ഉണ്ടെന്ന് നാടു നീളെ കൂവി വിളിച്ചു കൊണ്ട്‌ ഒരു ജീപ്പ്‌ കടന്നു പോയി.. മഹാനായ ഈ എം എസ്സിനെ നേരിൽ കാണുവാനുള്ള എന്റെ കടുത്ത ആഗ്രഹംഇതാ സഫലമാകാൻ പോകുന്നു.. ഓർത്തപ്പോൾ മനം തുള്ളിച്ചാടി..മുടി ചീകിയൊതുക്കി ഞാൻ പോയി.. നോക്കുമ്പോൾ കോളാമ്പിയിൽ ശബ്ദം സഖാവ്‌. ഈ എം എസ്സിന്റേത്‌! സഖാവ്‌. ഈ എം എസ്സ്‌ എവിടെ?  ചുറ്റും നോക്കി..സഖാവ്‌. ഈ. എം എസ്സ്‌ എങ്ങുമില്ല .. ക്യാസറ്റിലാണ്‌ സഖാവ്‌. ഈ. എം എസ്സ്‌ എന്ന് അറിഞ്ഞപ്പോൾ ഇളിഭ്യനായി.. മഹാനായ ഒരാളെ കാണാൻ പോയി ക്യാസറ്റ്‌ പ്രസംഗം കേട്ടു തിരിച്ചു വന്നു ..അയ്യേ.സഖാവ്‌. ഈ. എം എസ്സിനു വിക്ക്‌..ആദ്യമായാണ്‌ ഞാനത്‌ അറിയുന്നത്‌.. ആദ്യം ചിരി വന്നു ..പക്ഷേ. അന്നു ചിരിച്ചില്ല .. ചിരിച്ചാൽ വിവരം അറിയും.. സഖാക്കൾ ചുറ്റും ഉണ്ട്‌..
അന്നു പറ്റിയ അമിളിയോർത്തു പോലും ചിരിച്ചില്ല. എന്നിട്ടല്ലേ ഇന്ന്..
." പാവം!"
" എവിടെയാ വീട്‌?"
'മുത്ത... തത്തി"
"എവിടെ?"

" മുത്ത .. തത്തി"--- മുത്തത്തി എന്ന സ്ഥലപ്പേരിലും അവൻ നല്ലവണ്ണം കണ്ണ്‌ ഇറുക്കിയടച്ചു. ഒപ്പം തത്തുകയും ചെയ്തു..

അങ്ങിനെ അവന്റെ പെരുമാറ്റത്തെ ഞാനും എന്റെ പെരുമാറ്റത്തെ അവനും ഇഷ്ടപ്പെട്ടു.. ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കളായി...പലപ്പോഴും ബന്ധു വീട്‌ സന്ദർശനത്തിൽ എന്റെ വീട്‌ സന്ദർശനത്തിനും അവൻ സമയം കണ്ടെത്തിയിരുന്നു..

ഒരിക്കൽ എനിക്ക്‌ ഒരു ബന്ധുവീട്ടിൽ പോകേണ്ടി വന്നു.. ഒറ്റക്കായതിനാൽ അവനും കൂടിയിരിക്കട്ടെ എന്നു കരുതി ഞാൻ അവനോട്‌ ചോദിച്ചു.." എന്താ പോരുന്നോ എന്റെ കൂടേ?"

അവൻ റെഡിയായി...

ബന്ധുവിനു പനിയായിരുന്നു.. അയാളെ കണ്ട ഉടനെ എന്റെ സുഹൃത്ത്‌ കുശലം ചോദിച്ചു...
" കഞ്ഞി... കഞ്ഞി കുടിക്കുകയാണോ?"

രൂക്ഷമായ നോട്ടത്തോടെ കഞ്ഞി കുടിച്ചു കൊണ്ടിരുന്ന അയാൾ!.. ചമ്മിയ മുഖത്തോടെ ഞാൻ!.. ഒന്നും സംഭവിക്കാതെ അവൻ ചോദ്യം വീണ്ടും ആവർത്തിച്ചു.." കഞ്ഞി.. കഞ്ഞി കുടിക്കുകയാണോ?"

"എന്റെ കൂട്ടു കാരനാ.. ചെറിയ ഒരു വിക്കനാ ... അയാളെ സംഭവം ബോധ്യപ്പെടുത്താൻ ഞാനിടപെട്ടു.. അയാളുടെ മുഖത്ത്‌ ഗൗരവം കുറഞ്ഞു പുഞ്ചിരി പരന്നു.. പിന്നീടൊരിക്കൽ അയാളെ കാണാൻ ചെന്ന എന്നോട്‌ അയാൾ ചോദിച്ചു " തന്റെ കൂട്ടുകാരനെവിടെ?..

"അവൻ വന്നില്ല"

" തനിക്ക്‌ വിളിക്കാൻ മടിയായതിനാൽ കൂട്ടുകാരനെ കൊണ്ടെന്നെ കഞ്ഞിയെന്ന് വിളിപ്പിച്ചത്‌ ഞാൻ മറന്നിട്ടില്ല..ട്ടോ!..."-അയാൾ!
"..ഹേയ്‌.. അങ്ങിനെയല്ല അവൻ വിക്കനാണ്‌.. "- ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു..

വിക്കനായ എന്റെ കൂട്ടുകാരാ... എന്നാലും നീ.!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ