ഇരട്ടത്താപ്പ്!
---------------
കോട്ടും സൂട്ടുമിട്ട് മെഴ്സിഡസ് കാറിൽ കയറുമ്പോൾ എതിരെ വന്ന വംശമറ്റു കൊണ്ടിരിക്കുന്ന ക്ഷീണിച്ച കോണകക്കാരൻ ബീഹാറി കർഷകനെ പുച്ഛത്തോടും ദേഷ്യത്തോടും കൂടി നോക്കി അയാൾ പിറു പിറുത്തു..
"അശ്രീകരം!.. വരാൻ കണ്ട നേരം!...ഇന്നത്തെ മീറ്റിംഗിനു പോകുമ്പോൾ തന്നെ കണ്ട കണി!.ഇന്നത്തെ കാര്യം പോക്ക് തന്നെ"-..കാർക്കിച്ച് തുപ്പിക്കൊണ്ട് അയാൾ കാറ് വേഗത്തിൽ ഡ്രൈവ് ചെയ്തു..
." ഇത്രയും രുചിയുള്ള ആഹാരം ഇതുവരെ എവിടെ നിന്നും കഴിച്ചിട്ടില്ല!.. വെരി വെരി ടേസ്റ്റീ ഫുഡ്!"
മീറ്റിംഗിനൊടുവിൽ സ്റ്റാർഹോട്ടലിലെ സുഗന്ധമൂറുന്ന ബിരിയാണി കഴിച്ചു ഹോട്ടലിലെ പുസ്തകതാളിൽ അയാൾ പ്രശംസയുടെ വചനങ്ങൾ എഴുതി കൊണ്ടിരിക്കവെ കോണകമുടുത്ത് വയലേലകളിൽ വിളയിച്ചെടുത്ത ബിരിയാണിയരികൾ അയാളുടെ ആമാശയത്തിൽ ദഹനത്തിനായി മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു.. അതൊരു കരച്ചിലായിരുന്നുവോ?..യാദാർത്ഥ്യമറിയിക്കാതെ ഒടുങ്ങുന്നതിന്റെ സങ്കടം!
അതിബുദ്ധിമാന്മാരുടെ ഇരട്ടത്താപ്പ് കണ്ട് കാക്ക കരഞ്ഞു വിളിച്ചു...
".കർഷകൻ മരിച്ചാൽ ബിരിയാണി മരിക്കുമോ?"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ