പേജുകള്‍‌

ചൊവ്വാഴ്ച, ജൂലൈ 20, 2010

പൂച്ചയ്ക്കാരു മണികെട്ടും

അവൻ പറഞ്ഞു
എന്തോ മണം!
മണത്ത്‌ മണത്ത്‌ അവൻ,
വെറുത്ത്‌, വെറുത്ത്‌ ഞാനും!
അവനെന്നെ സംശയം,
എനിക്കവനെയും!

മുറിയും, അലമാരയും ,
കിച്ചണും, ബാത്ത്‌ റൂമും,
തിരഞ്ഞു തിരഞ്ഞ്‌,
മണത്ത്‌, മണത്ത്‌ ,
കണ്ടു പിടിച്ചു!

ഇന്നലെ അവൻ
വെച്ച കരിഞ്ഞ
മത്തിക്കറി,
അവന്റെ ബാഗിൽ,
പുളിച്ചു നാറുന്നു!,

അവൻ ചിരിച്ചു,
വളിച്ച ചിരി,
ഞാൻ ചിരിച്ചു,
പല്ലിറുമിയ ചിരി,

വൃത്തി കയറി,
ഭ്രാന്തായോ?
വെറുത്ത്‌ പോയി ഞാൻ!
സ്വന്തം നാറ്റം
തിരിച്ചറിയാത്ത ശവം!

1 അഭിപ്രായം:

  1. ...സ്വന്തം കുറ്റമറിയാതെ അന്യരിൽ കുറ്റം തിരയുന്നവർക്കായി....

    മറുപടിഇല്ലാതാക്കൂ