പേജുകള്‍‌

ഞായറാഴ്‌ച, ജൂലൈ 25, 2010

മോക്‌ ഡ്രിൽ

മോക്‌ ഡ്രിൽ
---------------

റോഡ്‌ സുരക്ഷാ വാരം!.. അയാൾക്ക്‌ കിട്ടിയ ഉപദേശങ്ങൾ അടങ്ങിയ തുണ്ട്‌ കടലാസ്‌ മൂന്ന് നാല്‌ ആവർത്തി വായിച്ച്‌ ഹൃദിസ്ഥമാക്കി... ഇനി നിർദ്ദേശങ്ങൾ അനുസരിച്ച്‌ ജീവിക്കണം.. അയാൾ തീർച്ചയാക്കി..

1) വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കരുത്‌!

-- ആയിക്കോട്ടേ..

2) തലയിൽ ഹെൽമറ്റ്‌ വെക്കുക.!

--- ഊവല്ലോ... വെച്ചല്ലോ?.. അയാൾ തലയിൽ തൊട്ട്‌ ഉറപ്പു വരുത്തി..

3) വാഹനം ഓടിക്കുമ്പോൾ മോബൈൽ ഫോണിൽ സം സാരിക്കരുത്‌..

---അയാൾ മൊബൈൽ ഫോൺ ഓഫാക്കി.. പോക്കറ്റിലിട്ടു.. മെല്ലെ ബൈക്ക്‌ സ്റ്റാർട്ടാക്കി.. പതുക്കെ ഓടിച്ചു പോയി..

" അതവൻ തന്നെ!... നമുക്ക്‌ തന്ന ഫോട്ടോയിലുള്ള അതേ ഷർട്ട്‌, അതേ ബൈക്ക്‌!.. വേഗം വിട്‌!"
പുറകെയുള്ള വാഹനത്തിൽ നിന്നും ആളുകൾ കുശുകുശുക്കുന്നുണ്ടായിരുന്നു..

" എന്നെ ആരോ പിൻ തുടരുന്നുണ്ടോ.. - അയാൾക്ക്‌ തോന്നിയിരുന്നു..
" ഹേയ്‌ എന്തിന്‌ ..?.. ഈച്ചയെപോലും നോവിക്കാത്ത തന്നെ ആരു പിൻ തുടരാൻ!.. തോന്ന്യതാവും!"- അയാൾ ആശ്വസിച്ചു..

പുറകിൽ വന്ന വാഹനത്തിന്റെ വേഗം കൂടിയിരുന്നു.. ലക്ഷ്യം അടുത്തിരുന്നു..

റോഡ്‌ സുരക്ഷാവാരത്തിലും സുരക്ഷിതമായി വണ്ടിയോടിക്കാത്തതിന്റെ മോക്ക്‌ ഡ്രില്ലായി അയാളും ബൈക്കും റോഡിൽ നിന്നും മാറ്റപ്പെട്ട്‌ അഗാധ ഗർത്തത്തിലേക്ക്‌ പറന്നു പോയിരുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ