പേജുകള്‍‌

ഞായറാഴ്‌ച, ജൂലൈ 25, 2010

ഒരു ബിശ്വാസോം യുക്തി ബാദോം

അയാൾ മെല്ലെ നടന്നു.. മുഖത്ത്‌ ചമ്മൽ!
" എന്താ കാദറേ .. ഈ ബെയി ഒക്കെ?"- വിശ്വാസം വരാതെ മൊയ്‌ല്യാർ

"ഒപ്പം പഠിച്ച ആത്മാർത്ഥ സുഹൃത്തുക്കളാണ്‌ .. പറഞ്ഞിട്ടെന്ത്‌?.. അയാൾ അന്ധവിശ്വാസം വിറ്റ്‌ ജീവിക്കുന്നു.. ഞാൻ യുക്തി വാദവും"- തെല്ലു ജാള്യത്തോടെ കാദർ മനസ്സിൽ പറഞ്ഞു . കുനിഞ്ഞ ശിരസ്സുയർത്തി സുഹൃത്തിനെ നോക്കി..

" ഞമ്മളെ എതിർപ്പൊന്നും നോക്കേണ്ടാന്നെ.. അനക്ക്‌ എന്താ പറ്റീത്‌?"- മുസല്യാർ ചോദിച്ചു..
" ന്റെ കെട്ടിയോള്‌!"- ഖാദർ
" ന്റെ കെട്ടിയോൾക്ക്‌ എന്താ പറ്റീത്‌?"- വിഭ്രമത്തോടെ മുസല്യാർ..

" ഒന്നും പറ്റീട്ടില്ല...ഓക്കൊരു നിർബന്ധം.. ങ്ങളുടെ കീയിന്ന് മന്ത്രിച്ച ചരട്‌..ബേണം ന്ന്!.. കുട്ടി നിർത്താതെ കരയുകയാണ്‌"- ഖാദർ..

"നിങ്ങാക്കും ബിശ്വാസായോ?" കുട്ടി എന്തെങ്കിലും കണ്ട്‌ പേടിച്ചിരിക്കും?.. അതാ..."- മൊയ്‌ല്യാർ.
" ഞാൻ അവളെ അത്രയ്ക്കും സ്നേഹിച്ചു പോയി അതാ... അവൾ ഭക്ഷണം പോലും കഴിക്കുന്നില്ല...നിങ്ങളുടെ അടുത്തു നിന്നും തന്നെ ബേണം ചരട്‌ എന്ന് അവൾ പ്രത്യേകം പറഞ്ഞു കുറേ കരഞ്ഞു... ഒരു ചരട്‌ പുറത്തു നിന്നും വാങ്ങി പോകാംന്ന് കരുതിയതാ.. പക്ഷെ അവളെ പറ്റിക്കാൻ എനിക്ക്‌ മനസ്സ്‌ ബരുന്നില്ല അതാ.."- ഖാദർ.

" നിങ്ങൾ യുക്തി ബാദോം കൊണ്ട്‌ കുട്ടീടടുത്തു പോയോ?.. അന്നെ കണ്ടിറ്റ്‌ കുട്ടി പേടിച്ചിരിക്കും പ്രേതോ മറ്റോ ആണെന്നും ബെച്ച്‌.. അല്ലാതെ മറ്റൊന്നും ഇല്ല ഖാദറേ എനക്കൊറപ്പാ"- മുസല്യാർ!
ഖാദർ ഒന്നും മിണ്ടിയില്ല...

"..നിങ്ങക്കും പഠിപ്പും ബിബരവും ഇല്ല്യേ?.." മുസല്യാർ..

" നിങ്ങാക്ക്‌ പറ്റുമെങ്കിൽ താ"- ഖാദർക്ക്‌ ചെറിയ കലിപ്പ്‌ വന്നിരുന്നു..
" ഉം.. ന്തായാലും .. ന്റെ ചങ്ങായി അല്ലേ.. നമ്മളെ പയേ ചങ്ങായിനെ എങ്ങിനാ ബെഷമിപ്പിക്കാ‍. ഇരിക്ക്‌"- മുസല്യാർ..

മുസല്യാർ കറുത്ത ചരടെടുത്ത്‌ എന്തോ മന്ത്രിച്ചു.. കുറച്ച്‌ ഊതി.. പിന്നെ കുറച്ചു കെട്ടിട്ടു കൊടുത്തു..
" ദാ..ങള്‌ ബേച്ചേക്ക്‌.."- പൈസ നീട്ടികൊണ്ട്‌ ഖാദർ പറഞ്ഞു..

" ഹേയ്‌.. അതൊന്നും മാണ്ട... !.. .. ലേശം ചായ കുടിച്ചിറ്റ്‌..പോയ്ക്കോളീ!"- മുസല്യാർ സ്നേഹത്തോടെ പൈസയെടുത്ത്‌ തിരികെ ഖാദറിന്റെ പോക്കറ്റിലേക്കിട്ടു..
അയാൾ ചരടെടെടുത്തു കെട്ടിയോൾക്ക്‌ കൊടുത്തു.. ഭാര്യ കുട്ടിയുടെ അരയിലും കെട്ടി!
"അത്ഭുതം!.. കുട്ടിയുടെ ഉറക്കത്തിലുള്ള ഞെട്ടലും കരച്ചിലും നിന്നു..

ഖാദർ തലയിൽ കൈവെച്ച്‌ പറഞ്ഞു.." ന്റെ കുട്ട്യാച്ചാലും.. അന്ധവിശ്വാസം വീടൂലല്ലേ.ല്ലേ...റംലാ നിന്നെ മുറിച്ച മുറി!

" നിങ്ങാന്റെ ഒരു യുക്തി ബിശ്വാസം!.. റം ലത്ത്‌ അയാളെ നുള്ളിക്കൊണ്ട്‌ പറഞ്ഞു..

അയാൾക്കന്ന് ഉറക്കം വന്നിരുന്നില്ല.." ആരെങ്കിലും മുസല്യാരുടെ അടുത്ത്‌ പോകുന്നത്‌ കണ്ടിരിക്കുമോ?.. അതോ ബിശ്വാസം ഇല്ലാത്ത എന്നെ ആളെ കൂട്ടാൻ മുസല്യാർ ബലിയാടാക്കുമോ?"
--------------------------------------------------------------------------------------------------------------------

ഇത്‌.. വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌:--  വ്യക്ത തയില്ലാതെയുള്ള എഴുത്തിനു തൽക്കാലം ഞാൻ ഒരുക്കമല്ല അതിനാൽ വ്യക്തമാക്കുന്നു... ഭൂമിയിലുള്ള ജീവികളെ പറ്റിയല്ല .. ആകാശ ഗോളങ്ങളിലെ, ഏതോ ഗ്രഹങ്ങളിൽ ജീവിക്കുന്ന മനുഷ്യരെ പോലുള്ള ജീവികളെ പറ്റി എഴുതിയതാണ്‌.. വായിക്കാനുള്ള സൗകര്യത്തിനു പേരു കൊടുത്തുവെന്നേയുള്ളൂ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ