പേജുകള്‍‌

ഞായറാഴ്‌ച, ഡിസംബർ 12, 2010

ആത്മാവിനു നാണമുണ്ടോ?

മഹത്തുക്കൾ തപം ചെയ്തു,
വിശ്വാസികൾ മനനം ചെയ്തു,
പ്രദക്ഷിണം ചെയ്ത കാലങ്ങൾ!
ആരോ സ്വന്തമാക്കി ഉറപ്പിച്ച പൂജാ പ്രതിഷ്ഠ!

വർഷങ്ങളായ്‌ കുടിയിരുന്ന മനോജ്ഞ ശിൽപം,
നിമിഷാർദ്ധത്തിൽ ഉപേക്ഷിച്ച ആത്മാവ്‌!

ഒളിപ്പിച്ചു നടന്നതെല്ലാം തുറന്ന് നോക്കി,
തൊടാൻ ആഗ്രഹിച്ചതെല്ലാം കണ്ടും തൊട്ടും
ആസ്വദിക്കാതെ,
സന്തോഷിക്കാതെ,
ചിരിക്കാതെ,
രോമാഞ്ചം പടരാതെ,
പടർത്താതെ,
മരവിച്ച്‌ നിന്ന്,
ആളുകൾ കുളിപ്പിച്ചു,
പിന്നെ എടുത്തു പൊക്കി,
പുത്തൻ ഉടുപ്പിടുവിച്ചു!
ജിവനുള്ളപ്പോഴുണ്ടായിരുന്ന നാണം??

ഛേ..ആർക്കും നാണമില്ല!
കാണുന്നവർക്കും കുളിപ്പിച്ചു
കിടത്തുന്നവർക്കും
എടുത്തു കൊണ്ട്‌ പോകുന്നവർക്കും
അഗ്നി തർപ്പണം നൽകിയോർക്കും
അനുഗമിച്ചോർക്കും!
അപ്പോൾ കുടിയിരുന്ന ആത്മാവിനു മാത്രമാണ്‌ നാണം!
ചേതനയറ്റ ദേഹത്തിനു നാണമില്ലത്രേ!

2 അഭിപ്രായങ്ങൾ:

  1. ആത്മാവിനെ നാണം ഉള്ളു ..
    ആത്മാവ് ഇല്ലെങ്കില്‍ പിന്നെ ശരീരം കൊണ്ട് എന്തുകാര്യം ?

    മറുപടിഇല്ലാതാക്കൂ
  2. ശ്രീ രമേശ്‌ അരൂർ താങ്കൾ പറഞ്ഞത്‌ പൂർണ്ണമായും ശരിയാണ്‌‌.. ഇപ്പോൾ സിനിമകളിലും സീരിയലുകളിലും അഭിനയിക്കുന്ന ചില നടികളെ കാണുമ്പോൾ, ചില അവതാരകരെ കാണുമ്പോൾ തോന്നിപ്പോകുന്നു.. ആത്മാവില്ലാത്ത ദേഹമാണോ ഇവരെന്ന്..!

    മറുപടിഇല്ലാതാക്കൂ