ആരാണു ഞാനെന്ന് ഭ്രാന്തനോട് ചോദിച്ച് ഭ്രാന്തനായി,
സന്യാസിയോടു ചോദിച്ച് സന്യാസിയായി,
സത്യവാനോടു ചോദിച്ച് സത്യവാനായി,
കള്ളനോടു ചോദിച്ച് കള്ളനായി,
പാവത്തിനോടു ചോദിച്ച് പാവമായി,
പുണ്യവാനോട് ചോദിച്ച് പുണ്യവാനായി
ശക്തനോട് ചോദിച്ച് ശക്തനായി,
അശക്തനോട് ചോദിച്ച് അശക്തനായി,
ആസക്തനോട് ചോദിച്ച് ആസക്തനായി
ക്രൂരനോടു ചോദിച്ച് ക്രൂരനായി,
പാപിയോടു ചോദിച്ച് പാപിയായി,
ദു:ഖവാനോടു ചോദിച്ച് ദു:ഖവാനായി,
ഭക്തനോട് ചോദിച്ച് ഭക്തനായി,
യുക്തിവാദിയോട് ചോദിച്ച് യുക്തിവാദിയായി
അസൂയാലുവിനോടു ചോദിച്ച് അസൂയാലുവായി,
നിന്ദ്യനോട് ചോദിച്ച് നിന്ദ്യനായി,
ധനവാനോടു ചോദിച്ച് ധനവാനായി,
ദരിദ്രനോട് ചോദിച്ച് ദരിദ്രനായി,
സുഖിയനോടു ചോദിച്ച് സുഖിയനായി,
കുറ്റവാളിയോടു ചോദിച്ച് കുറ്റവാളിയായി,
അധികാരിയോടു ചോദിച്ച് അധികാരിയായി,
അടിയാളോടു ചോദിച്ച് അടിയാളായി,
പാമരനോട് ചോദിച്ച് പാമരനായി
പണ്ഡിതനോട് ചോദിച്ച് പണ്ഡിതനായി,
ഭയന്ന ഞാൻ മനസ്സിനോട് പറഞ്ഞു.....ഇനി എന്നെ ആരുടെ അടുത്തും പറഞ്ഞയക്കരുത്..!!
എനിക്ക് ഞാനാകണം!..ഞാനാരാണെന്ന് ചോദിച്ചു നിന്റെയടുത്ത് വന്ന പഴയ ഞാൻ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ