പേജുകള്‍‌

ബുധനാഴ്‌ച, ഡിസംബർ 08, 2010

വിക്കിലീക്ക്സ്‌!

വിക്കി ലിക്ക്സ്‌ ലീക്കാക്കിയത്രേ,
ലീക്ക്‌ അടച്ചത്രെ,
എന്നിട്ടും ലീക്കത്രേ,
അമേരിക്കയെ നോക്കി,
വഷളൻ!
ലീക്കിൽ വീണവരെ നോക്കി,
ഏഭ്യൻ!
പിന്നെ ലീക്കാക്കിയോനെ നോക്കി,
ശുംഭൻ!
വയറിന്റെ വിളികേട്ട്‌,
നോം തിരിഞ്ഞു നടന്നു!
പൊന്നുരുക്കുന്നിടത്ത്‌,
പൂച്ചയ്ക്കെന്തഭിമാനം!
ഇത്രയെങ്കിലും വിളിച്ചില്ലെങ്കിൽ
നമുക്കെന്ത്‌ രസം!

2 അഭിപ്രായങ്ങൾ:

  1. കൊള്ളാം വിശക്കുന്നവന്റെ ആക്ഷേപം ....വലിയ വലിയ കാര്യങ്ങള്‍ ലോകത്ത് സംഭവിക്കുമ്പോളും ഇതൊക്കെ കേട്ട് വായപോളിച്ചു വയര്‍ കാഞ്ഞ്
    ഇരിക്കാനാണ് ജനകോടികളുടെ
    വിധി !

    മറുപടിഇല്ലാതാക്കൂ
  2. വായനയ്ക്കും കമന്റിനും ഒരു പാട്‌ നന്ദി.. ശ്രീ രമേശ്‌ അരൂർ

    മറുപടിഇല്ലാതാക്കൂ