പേജുകള്‍‌

ബുധനാഴ്‌ച, ജൂൺ 29, 2011

പരസ്യാഭ്യാസം സാക്ഷരതയെ എടുക്കും!

സൂത്രങ്ങൾ എത്ര വിറ്റു!
കാമം,
അത്ഭുതം,
ആനന്ദപൂർണ്ണം,
എന്നൊക്കെ പറഞ്ഞ്‌!

പുരട്ടാം,
കഴിക്കാം,
മെരുക്കാം!
എന്നൊക്കെ മൊഴിഞ്ഞ്‌!

ഒതുക്കാം,
മെലിക്കാം,
വെളുപ്പിക്കാം,
എന്നൊക്കെ കൊതിപ്പിച്ച്‌,
മെലിയിച്ച്‌,
തറവാട്‌ വെളുപ്പിച്ച്‌!

വന്ധ്യതാ നിവാരണം,
രഹസ്യരോഗ ശാന്തി,
മധുമേഹ നാശകം,
എന്നൊക്കെ മന്ത്രിച്ച്‌!

അവർ മുന്നേ,
അന്ധന്മാർ പിറകെ,
അഞ്ചുരൂപയുടെ മഞ്ഞളിൽ
രണ്ടു രൂപയുടെ നെല്ലിക്ക നീരു ചേർത്തത്‌,
അഞ്ഞൂറു രൂപയ്ക്ക്‌ തിന്ന് തീർക്കുന്ന,
തളംവെച്ചാലൊതുങ്ങാത്ത,
ചികിൽസയില്ലാത്ത രോഗം!

ഉടമയുടെ ആനന്ദപൂർണ്ണമായ
ജീവിതത്തിന്‌ വഴി കാട്ടി,
"ഞാൻ ഗ്യാരണ്ടിയിൽ,
പണയപ്പെട്ടു പോകുന്ന,
ഗ്യാരണ്ടിയില്ലാത്ത ജീവിതം!"

6 അഭിപ്രായങ്ങൾ:

 1. എന്നാലും നന്നാവില്ല നമ്മള്‍....

  മറുപടിഇല്ലാതാക്കൂ
 2. thank you JITHU

  "ഞാൻ ഗ്യാരണ്ടിയിൽ,
  പണയപ്പെട്ടു പോകുന്ന,
  ഗ്യാരണ്ടിയില്ലാത്ത ജീവിതം!"

  മറുപടിഇല്ലാതാക്കൂ
 3. പരസ്യത്തിന്റെ വാസ്തവങ്ങളില്‍ സ്വയം പരീക്ഷിക്കുന്ന മലയാളിക്ക്, നിത്യേനയുള്ള പീഡന വാര്‍ത്തകളും, കുട്ടി- വൃദ്ധ പീഡകരും ചായ കുടിക്കുന്ന മാതിരി.... ഇന്നിനെ കുറിച്ചുള്ള ഒരു കവിത.

  മറുപടിഇല്ലാതാക്കൂ
 4. നല്ല ചിന്ത.....നല്ല വരികൾ.. കാമവും,ഇപ്പോൾ സൂത്രത്തിൽ വിൽക്കപ്പെടുന്നു.

  മറുപടിഇല്ലാതാക്കൂ