പേജുകള്‍‌

വെള്ളിയാഴ്‌ച, ജൂൺ 24, 2011

രാക്ഷസ ലീല!

മെലാനിന്റെ അധിനിവേശം!
വേലി കെട്ടി സുന്ദരിയാക്കി,
അധിനിവേശം ചെറുക്കാൻ ക്രീംസൈന്യം!
ഭ്രൂണമരച്ച്‌ സുഗന്ധം പുരട്ടിയ,
കുത്തക പ്രവേശം!
ഒന്നമർത്തി രണ്ടു നേരം!
വിസ്തരിച്ച്‌ തേച്ചപ്പോൾ
പൊൻ തിളക്കം!

ആഴ്ചക്കുള്ളിൽ,
എന്തു വെളുപ്പ്‌!
"എക്സ്ക്യൂസ്‌ മീ ഏതു കോളേജിലാ?"
ചോദിച്ചാൽ സമാധാനം!
ഇല്ലെങ്കിൽ..?

ഇനി തുടുപ്പ്‌ വേണം!
നുണയാൻ കുത്തകക്കാരുടെ,
രസായനമെവിടെ?

3 അഭിപ്രായങ്ങൾ:

  1. സൌന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങളിലെ അസംസ്കൃത വസ്തു ഇതൊക്കെയാണെന്ന് ഈയടുത്താണ് ഞാന്‍ അറിയുന്നത് ...!!!

    മറുപടിഇല്ലാതാക്കൂ
  2. @ നാമൂസ് - കുത്തകക്കാരുടെ സങ്കടം ആരും കാണുന്നില്ല....എന്തൊക്കെ തേച്ചാലാണ്‌, തേപ്പിച്ചാലാണ്‌ നമ്മുടെ കുടുംബം വെളുപ്പിക്കാൻ പറ്റുക..അവർ റിസേർച്ചിലാണ്‌...നമ്മളെ രാക്ഷസന്മാരാക്കി കാലാകാലങ്ങളായുള്ള അവരുടെ പരീക്ഷണം!

    മറുപടിഇല്ലാതാക്കൂ
  3. പ്രായമേറിയവരേയും കോളേജുപ്രായത്തിലാക്കി വില്പന ചരക്കാക്കി, ഒരു "യൂസ് ആന്‍ഡ്‌ ത്രോ" സാമ്പത്തിക ശാസ്ത്രം.

    മറുപടിഇല്ലാതാക്കൂ