പേജുകള്‍‌

ബുധനാഴ്‌ച, ജൂൺ 22, 2011

നയതന്ത്ര ബന്ധം!

വേലി തൊട്ട്‌ മീൻപിടിച്ചു നടന്നോനെ
വേലി കടത്തി തുറങ്കിലിട്ടു,
തെളിവുണ്ട്‌!
വേലി തുരന്ന് ബോംബ്‌ വെച്ചു നടന്നോനെ,
പിടിച്ചു പുറത്തുമിട്ടു!
തെളിവില്ല!

മീൻ ഘാതകർക്ക്‌
ജീവ പര്യന്തം!,
മനുഷ്യഘാതകർക്ക്‌,
ജീവിത സുഖം!

ഇനി ലോണടവ്‌!
മീനെണ്ണി വിറ്റു നടന്നോനെ,
എണ്ണി വിൽക്കുന്ന പ്രകൃയ!
എന്റെ കൈയ്യിൽ പത്ത്‌,
നിന്റെ കൈയ്യിൽ എട്ട്‌,
ബാക്കി തന്ന് തീർക്കും ദിനം?

4 അഭിപ്രായങ്ങൾ:

 1. മനുഷ്യന്‍ ആണ് ഇന്ന് ഏറ്റവും വിലകുറഞ്ഞ വസ്തു

  മറുപടിഇല്ലാതാക്കൂ
 2. അതി ജീവനമസാധ്യം തന്നെ..!!
  കേട്ടിട്ടില്ലേ, വിമാനാപകടങ്ങളില്‍ നഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് ജീവന്‍റെ വിലയായി നല്‍കുന്ന തുകയിലും ആശ്ചര്യം ജനിപ്പിക്കുന്ന വ്യത്യാസം കാണാമത്രെ..!!! മരണത്തിലും വിഭജിക്കപ്പെടുന്ന മനുഷ്യന്‍.
  ശരി, വീണ്ടും കാണാം.

  മറുപടിഇല്ലാതാക്കൂ
 3. "മീൻ ഘാതകർക്ക്‌
  ജീവ പര്യന്തം!,
  മനുഷ്യഘാതകർക്ക്‌,
  ജീവിത സുഖം!"

  അസ്സലായി...

  മറുപടിഇല്ലാതാക്കൂ
 4. ഹൃദയംഗമമായ നന്ദി.. വായനയ്ക്കും കമന്റിനും
  @ കൊമ്പന്‍
  @ നാമൂസ്
  @ Lipi Ranju

  മറുപടിഇല്ലാതാക്കൂ