പേജുകള്‍‌

തിങ്കളാഴ്‌ച, ജൂൺ 06, 2011

ലക്ഷ്യം!

അന്ധകാരത്തെ വജ്രമുനകളാൽ,
കീറിയെറിഞ്ഞങ്ങുദിക്കുന്നു സൂര്യൻ!
ഹേ പാർത്ഥ സാരഥി,
തെളിക്കൂ രഥത്തെ,
പ്രതീക്ഷതൻ പോർച്ചട്ട
ഞങ്ങളണിഞ്ഞു.

നിൻ പാഞ്ചജന്യം കർമ്മത്തിൻ വീഥിയിൽ
സൗഭാഗ്യ കാഹളം ചെയ്തുണർത്തട്ടേ,
ഈ വിജയവീഥിയിലക്ഷൗഹിണികളായ്‌,
പിന്നിലായ്‌ ഞങ്ങൾ അണിനിരക്കട്ടേ,
നിൻ വിജയമന്ത്രം, ഗീതാപ്രവാഹമായി,
ഓരോ മനസ്സിലും അലയടിക്കട്ടേ,

ഓരോ പുഞ്ചിരിക്കിടയിലും ധീരരായി,
ശക്തരായി ഞങ്ങൾ രണം ജയിക്കട്ടേ!
ശ്വസനതാളങ്ങളിൽ വിജയമന്ത്രങ്ങൾ,
ചടുല താളങ്ങളിൽ വിജയത്തിൻ പടവുകൾ!

ഓരോ കുതിപ്പും ഉയർച്ചതൻ കൊടുമുടി,
ഓരോ കിതയ്പ്പും കുതിപ്പിന്റെ താവളം!
ഓരോ ചുവടും വിജയത്തിൻ കൊടികൾ,
നാട്ടിയിതാ ഞങ്ങൾ പിൻതുടരുന്നു..

ആർത്തുണരട്ടേ യുവത്വത്തിൻ രക്തം,
നീന്തി തുടിക്കട്ടെ വിജയ സാമ്രാജ്യം!
ഈ ധർമ്മ ഭൂവിൽ കർമ്മ പ്രവാഹമാം,
വിജയാഗ്നി ഞങ്ങൾ തെളിക്കട്ടേ നിത്യം!

ഹേ പാർത്ഥ സാരഥി,
തെളിക്കൂ രഥത്തെ,
പ്രതീക്ഷതൻ പോർച്ചട്ട
ഞങ്ങളണിഞ്ഞു.

4 അഭിപ്രായങ്ങൾ:

 1. ഹേ പാർത്ഥ സാരഥി,
  തെളിക്കൂ രഥത്തെ,
  പ്രതീക്ഷതൻ പോർച്ചട്ട
  ഞങ്ങളണിഞ്ഞു.

  ആദ്യമായാണ്. ആശംസകളോടെ

  http://leelamchandran.blogspot.com/

  മറുപടിഇല്ലാതാക്കൂ
 2. @ ലീല ടീച്ചർക്ക്‌ - എന്റെ ബ്ലോഗ്‌ സന്ദർശനത്തിനും അതു പോലെ കമന്റിട്ടതിനും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 3. ശുഭപ്രതീക്ഷകൾ മുന്നോട്ട് നയിക്കട്ടെ..!വിജയ സാമ്രാജ്യം കെട്ടിപ്പടുക്കാനുമാകട്ടെ..!

  മറുപടിഇല്ലാതാക്കൂ
 4. @ അനശ്വര കമന്റിട്ടതിനു നന്ദി അറിയിക്കുന്നു

  മറുപടിഇല്ലാതാക്കൂ