പേജുകള്‍‌

ശനിയാഴ്‌ച, ജൂലൈ 02, 2011

വിപ്ലവം!

വിപ്ലവത്തിൽ പെട്ട്‌ പിടഞ്ഞു പിടഞ്ഞ്‌ മരിച്ചത്‌ വാൽ!..

രക്ഷപ്പെട്ടത്‌ രാഷ്ട്രീയമറിയുന്ന വാലു മുറിച്ചിട്ട പല്ലി!..എത്രയെത്ര വാലുകൾ പിടഞ്ഞു വീണു മരിച്ചു.!

എത്രയെത്ര പല്ലികൾ തലനാരിഴയ്ക്ക്‌ രക്ഷപ്പെട്ട്‌, കഴിഞ്ഞ കാലം മറന്ന്, ജീവനു വേണ്ടി പിടയുന്ന പ്രകൃതിയുടെ ക്ഷേമനിധികളെ പാത്തുപതുങ്ങി ആർത്തിയോടെ,ആവേശത്തോടെ, നീളൻ നാവു നീട്ടി വളഞ്ഞു പിടിച്ച്‌ തിന്നു.!

ഒടുവിൽ അന്ധനായ വവ്വാലിന്റെ ചിലവിൽ ടിക്കെറ്റെടുക്കാത്ത ഗഗന സഞ്ചാരത്തിന്റെ ഒടുക്കം നിർവ്വാണം!

റീത്ത്‌ വെക്കേണ്ടത്‌ പല്ലിക്കോ,വാലിനോ, ക്ഷേമനിധിക്കോ, വവ്വാലിനോ എന്നറിയാത്ത ഞാൻ തിരിഞ്ഞു നോക്കുമ്പോൾ  വാലു മുറിച്ചിട്ട്‌, ക്ഷേമനിധികളെ ബലാൽക്കാരേണ ഭോജിച്ച്‌ തലമുറകൾ.!

5 അഭിപ്രായങ്ങൾ:

  1. രക്ഷപ്പെട്ടത്‌ രാഷ്ട്രീയമറിയുന്ന വാലു മുറിച്ചിട്ട പല്ലി!
    കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  2. പല്ലി മുറിച്ചിടുന്ന വാലിന് രക്ത സാക്ഷിയുടെ പരിവേഷം മാത്രമല്ല, ആരുടെയോ രക്ഷപ്പെടലിനു വേണ്ടി ഉപേക്ഷിക്കപ്പെടുകയോ, ചതിക്കപ്പെടുകയോ ചെയ്യുന്നവരുടെ രൂപവും നല്‍കാം. ചെറിയ വരികളില്‍ ഒളിപ്പിച്ച വലിയ ആശയത്തിന് അഭിനന്ദനങള്‍.

    മറുപടിഇല്ലാതാക്കൂ
  3. വളരെ കുറഞ്ഞ വരികള്‍ കൊണ്ട് വലിയൊരു കാര്യം മുഷിപ്പില്ലാതെ പറഞ്ഞു..നല്ല പോസ്റ്റ് കേട്ടൊ..

    മറുപടിഇല്ലാതാക്കൂ
  4. നല്ല ചിന്ത, നല്ല കവിത...വാലുകൾ ഇല്ലെങ്കിൽ പല്ലിക്ക് നില നിൽ‌പ്പില്ലാ.......... പക്ഷേ ഈയടുത്തകാലത്ത് വാലുകൾ തന്നേ മുറിയുന്നുണ്ടോ എന്ന് സ്മ്ശയം....എന്റെ എല്ലാ ഭാവുകങ്ങളും...

    മറുപടിഇല്ലാതാക്കൂ