പേജുകള്‍‌

ഞായറാഴ്‌ച, ഒക്‌ടോബർ 16, 2011

കുഞ്ഞുണ്ണി!


ഇറയത്തു തുപ്പിയാൽ അമ്മ വഴക്കു പറയും
പുറത്തു തുപ്പിയാൽ അച്ഛനും!
ഇറയത്തു നിന്ന് അകത്തേക്ക്‌ തുപ്പി
തിരിഞ്ഞു നടക്കുമ്പോൾ,
ആരോ ഒളിഞ്ഞിരുന്നു കാണൂന്നു!
പല്ലില്ലാത്ത മോണകാട്ടി ചിരിക്കണ മുത്തച്ഛൻ!

പല്ലില്ലാത്ത മോണകാട്ടി
പകരം ചിരി കൊടുത്ത്‌
തിരിഞ്ഞോടി,
പിന്നെ പാത്തു പതുങ്ങി
മൂത്രമൊഴിച്ച്‌ തുപ്പലിനെ ഇല്ലാതാക്കി
അപ്പോൾ പ്രശ്നം മൂത്രം!
മൂത്രത്തെ നിലത്തിരുന്ന്
അടിച്ചടിച്ച്‌ തെറിപ്പിച്ചു!
അപ്പോഴും ചിരിക്കുന്നു മുത്തച്ഛൻ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ