പേജുകള്‍‌

ഞായറാഴ്‌ച, ഒക്‌ടോബർ 16, 2011

ഒരു പിടി!

ശ്വസനം
ആഞ്ഞു വലിച്ച്‌,
നീട്ടി വലിച്ച്‌,
ചെരിഞ്ഞു വലിച്ച്‌,
മലർന്നു കിടന്നു വലിച്ച്‌,
പിടി കിട്ടിയ സാധനം
പിടിവിട്ടപ്പോൾ മരണം!

അപ്പോഴും!
സമാധാനം വിട്ട്‌ പണത്തിനായോടി,
പണം വലിച്ചെറിഞ്ഞ്‌ സമാധാനത്തിനായോടി
ഒടുങ്ങിയപ്പോൾ ജീവിതത്തിനനർത്ഥം വന്നിട്ടർത്ഥം വന്നു!

ജീവ ചക്രം
കഴുതയല്ലാഞ്ഞിട്ടും ഞാൻ ചുമന്നു,
കുതിരയല്ലാഞ്ഞിട്ടും ഞാനോടി,
നായയേ പോലെ വാലാട്ടി,
പൂച്ചയേ പോലെ സ്നേഹമാഗ്രഹിച്ച്‌,
പന്നിയെ പോലെ ആട്ടപ്പെട്ട്‌,
സിംഹത്തെ പോലെ മുരണ്ട്‌,
കുരങ്ങിനെ പോലെ മരക്കൊമ്പിലാടി
ഇനിയുമെനിക്കു മുന്നേറണം
ചുടലപ്പറമ്പിലെ ചിതയിലേറും വരെ
ടെൻഷൻ ചുമന്ന ചുമലുകളുമായി
ആരോ പറഞ്ഞു  മൃഗങ്ങളുടെ ജീവകാലം
മനുഷ്യൻ ഇരന്നു വാങ്ങിയതിൻ ശാപം!

ആഗ്രഹം
എനിക്കെൻ മരണം കാണണം
എല്ലാവരും ആർത്തട്ടഹസിച്ചു ചിരിക്കുമ്പോൾ,
എനിക്കെന്റെ ജനനം കാണണം!

കർഷക ഹത്യ
കർഷകന്റെ കണ്ണീരിന്റെ വില
കടലാസിലൊതുക്കി.
നീതിമാനിരിക്കേണ്ട
കസേരയിൽ
പണമെണ്ണി
നീതി നടത്തുന്നവരിരിക്കും കാലം.

നീതിക്കു വേണ്ടി
ഞാൻ കരയാം
നിങ്ങൾ ചിരിക്കുക!
നിങ്ങളെ ചിരിപ്പിച്ച്‌,
പാപിയാക്കി
സ്ഥലം കാലിയാക്കാം ഞാൻ!
അപ്പോഴും കുറ്റം

എന്നിലാരോപിക്കപ്പെടരുത്‌!

2 അഭിപ്രായങ്ങൾ:

  1. ജീവിതത്തിനനർത്ഥം വന്നിട്ടർത്ഥം വന്നു! നല്ല വരികൾ....അഞ്ച് കവിതാ ശലകങ്ങളും ഇഷ്ടപ്പെട്ടു...കർഷക ഹത്യ ഏറെ നന്ന് എല്ലാ ഭാവുകങ്ങളും.......

    മറുപടിഇല്ലാതാക്കൂ
  2. @ചന്തുവേട്ടൻ -അഭിപ്രായങ്ങൾക്ക്‌ നന്ദി അറിയിക്കുന്നു..

    മറുപടിഇല്ലാതാക്കൂ