പേജുകള്‍‌

ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

അവർ............!

"മഹാ പാപി മുണ്ടുടുക്കുകയാണ്‌.."
അവരുടെ ആക്രോശം!

"മഹാ പാപി നടക്കുകയാണ്‌,"
അവരുടെ കുശു കുശുപ്പ്‌!

ചിന്തകൾ അന്യാധീനപ്പെടുത്തി,
ആത്മാവായി ഞാൻ അവർക്കടുത്തെത്തി..

പാവം ഗുണ്ടകൾ ഏതോ ഉടായിപ്പിന്റെ
മുണ്ടുരിയുവാൻ തക്കം പാർക്കുകയാണ്‌!

ഛേ അല്ല ..വിളവെടുപ്പ്‌ നടത്തുകയാണ്‌!
. പാവം കമ്പനിക്കാർ
ഏതോ മഹാന്റെ അടിവസ്ത്രമെന്തെന്ന്
നാട്ടുകാർക്ക്‌ മൊത്തം കാട്ടുകയാണ്‌!

നാട്ടുകാർ മൊത്തം
അടിവസ്ത്രത്തിന്റെ പേരു കണ്ടെത്തി
ആനന്ദ നിർവൃതി പൂണ്ട്‌,
കമ്പനി കയറി ഇറങ്ങുകയാണ്‌!

നാണമില്ലാത്ത കമ്പനി!
ഛേ.. നാണമില്ലാത്ത നാട്ടുകാർ!
ചെറുക്കൻ വാ പൊളച്ച്‌ നിൽക്കുന്നു..
ധീരനാവാൻ ഇനി ചെറുക്കനും ആരുടെയെങ്കിലും ഉടുമുണ്ട്‌...!
നാണമുള്ള ഞാൻ ടീ വി ഓഫാക്കി!

4 അഭിപ്രായങ്ങൾ:

  1. ധീരനാവാൻ ഇനി ചെറുക്കനും ആരുടെയെങ്കിലും ഉടുമുണ്ട്‌...!
    നാണമുള്ള ഞാൻ ടീ വി ഓഫാക്കി!>>> നന്നായി :)

    മറുപടിഇല്ലാതാക്കൂ
  2. @ സീത*
    -വായനയ്ക്കും കമന്റിനും നന്ദി

    മറുപടിഇല്ലാതാക്കൂ