പേജുകള്‍‌

ഞായറാഴ്‌ച, ഒക്‌ടോബർ 16, 2011

കവിത

ചിലർ 'കാ' വിതച്ചു,
മറ്റുചിലർ അഹവും
പകച്ചു നിന്ന
ഞാൻ ശൂന്യതയും!

'കാ' വിതച്ചവർ
പടർന്നു പന്തലിച്ചപ്പോൾ
വിളവെടുത്തു.

അഹം വിതച്ചവർ
പടർന്നു പന്തലിച്ചപ്പോൾ
അഹമ്മതിയും!

ഞാൻ വിതച്ചത്‌
മുളയ്കാത്ത നിരാശ,
തിരിഞ്ഞു നടന്നു.!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ