പേജുകള്‍‌

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

കാലം.

തുഴയില്ലാതെ തുഴയുകയാണ്‌..
വെള്ളമില്ലാതെ നീന്തുകയാണ്‌...
ചിറകുകളില്ലാതെ പറക്കുകയാണ്‌...

തുഴഞ്ഞു കയറിയവർ,
നീന്തിക്കയറിയവർ,
പറന്നെത്തിയവർ,
ഹാ .. അവർ തുഴയുന്നവരെ തള്ളിയിടുകയാണ്‌..
നീന്തുന്നവരെ മുക്കി ക്കൊല്ലുകയാണ്‌..
പറക്കുന്നവരെ അരിഞ്ഞു വീഴ്ത്തുകയാണ്‌..

ഞാനവരെ ബൂർഷ്വാ എന്നു വിളിച്ചു.
അവരെന്നെ കാർക്കിച്ചു തുപ്പി കമ്യൂണിസ്റ്റെന്നും.

ഹാ .ഇപ്പോൾ ഞാൻ തുഴഞ്ഞു കയറി..
നീന്തിക്കയറി,
പറന്നു വന്നു...
അവരെന്നെ ബൂർഷ്വാ എന്നു വിളിച്ചു കെട്ടിപ്പിടിച്ചു.
ഞാനവരെ കോമ്രേഡെന്നും!

ഇനി എനിക്ക്‌ മതിലിന്റെ ആവശ്യമില്ല!
ആവശ്യമുള്ളവർ മതിലു കെട്ടിക്കോട്ടേ!
കമ്യൂണിസ്റ്റായി ഞെളിഞ്ഞോട്ടേ!

ഇപ്പോൾ ചിലർ തുഴയുകയാണ്‌.
ഇപ്പോൾ ഞാനവരെ തള്ളിയിടുകയാണ്‌.
മനുഷ്യൻ എന്നും അങ്ങിനെയാണ്‌
എത്തിയേടത്തു ചുവടുറപ്പിക്കും!

2 അഭിപ്രായങ്ങൾ:

 1. കേട്ടിട്ടുണ്ട് ഞാനും,
  അടിയാളന്‍ അധികാരിയായാല്‍ അവനു നേരെ ഉപയോഗിച്ച അതേ ആയുധങ്ങള്‍ തന്നെ അവന്‍ മര്ദ്ധകോപാധിയാക്കുമെന്ന്.
  ഇവിടെ, അവന്‍ തന്നെ അതാകുകില്‍..?
  [കുറെ നാളായല്ലോ കണ്ടിട്ട്..? എവിടെയായിരുന്നു}

  മറുപടിഇല്ലാതാക്കൂ
 2. നാമൂസ്‌ - താങ്കളുടെ കമന്റിനു നന്ദി... സത്യം പറയാം ഞാൻ കുറേയായി ഇന്റർനെറ്റ്‌ ഇല്ലാതെ വിഷമിക്കുകയായിരുന്നു...

  മറുപടിഇല്ലാതാക്കൂ