പേജുകള്‍‌

ബുധനാഴ്‌ച, ഒക്‌ടോബർ 19, 2011

എന്താണു പ്രണയം?

ആരോ പറഞ്ഞപ്പോൾ ചിക്കിയും
ചിതറിച്ചും ചികഞ്ഞും നോക്കി,
'മനസ്സിലൊരു മഴവില്ലു 'കണ്ട്‌,
ഹൃദയത്തിൽ ലഡ്ഡു പൊട്ടി,
ആഹഹാ..കേട്ടിടത്തോളം...!
ഓഹോഹോ..കണ്ടിടത്തോളം...!
മനസ്സൊരു പുഴയാക്കി അയാൾ
തോണി തുഴഞ്ഞു.!

തുറക്കാത്ത വാതിലുകൾ മുട്ടി,
തുറന്നിട്ട വാതിലിൽ തട്ടി
അജീർണ്ണം ബാധിച്ച മനസ്സ്‌!
ആരോ പറഞ്ഞു പണ്ടെത്തെ പഴഞ്ചൊല്ല്!
"മുളയിൽ കയറി മാവിൽ ചാടണോ?"

പഴഞ്ചൊല്ലിൽ പതിരുണ്ടോ?

മുടന്തി നടന്ന ഒരുവന്റെ അനുഭവ സാക്ഷ്യം
"പ്രണയം!... കഴിവുള്ളോന്‌
കാലൊടിഞ്ഞു കിട്ടാനുള്ള ഉപായം!

കഴിവില്ലാത്തോന്‌
ജീവിതം തകർന്നു കിട്ടാനുള്ള മാരണം!"

ഹല്ലേലൂയാ.. ഹല്ലേലൂയാ..
ദൈവത്തിനു സ്ത്രോത്രം!
അയാൾ തിരിഞ്ഞു നടന്നു
നശിക്കാത്ത പ്രണയ ചിന്തകളുമായി!

4 അഭിപ്രായങ്ങൾ:

  1. @ ശ്രീ വിധു ചോപ്ര -വന്നതിനും കമന്റിട്ടതിനും നന്ദി

    മറുപടിഇല്ലാതാക്കൂ
  2. അയാള്‍ തിരിഞ്ഞു നടന്നു
    നശിക്കാത്ത {മരിക്കാത്ത} പ്രണയ ചിന്തയുമായി.

    മറുപടിഇല്ലാതാക്കൂ