പേജുകള്‍‌

ശനിയാഴ്‌ച, ജൂൺ 25, 2011

രാജയോഗം ഉണ്ടാകുന്നത്‌...

അധികാരിക്ക്‌ മക്കൾ രണ്ട്‌,
ഒരാണും ഒരു പെണ്ണും!
ആനപ്പുറത്തിരുന്ന തഴമ്പ്‌,
പകർന്നു കിട്ടിയ സുകൃതം!

പെറ്റിട്ടത്‌ രാഷ്ട്രീയ മണിചെയ്നിൽ!
ആളെ ചേർത്തോ,
ക്ലാസ്സെടുത്തോ,
അധികാര കസേരയിലിരുന്നോ,
ജീവിക്കാം!
കൽപിച്ചോ,
കബളിപ്പിച്ചോ,
ലാളിച്ചോ,
പുറത്തു തട്ടി പ്രോൽസാഹിപ്പിച്ചോ,
മീശ പിരിച്ചു നടക്കാം!

യോഗമില്ലാത്ത കീഴാളർക്ക്‌
കൊടിയേന്താം,
ജയ്‌ വിളിക്കാം!
യോഗമുണ്ടെങ്കിൽ ആനപ്പുറത്തിരിക്കാം
ഇല്ലെങ്കിൽ ഡൗൺ ലൈൻ കഴുതകളെ
പുറത്തേറ്റാം!
അവർക്ക്‌ ജയ്‌ വിളിക്കാം!

ഇംഗ്ലീഷു ജൂസാക്കി കുടിച്ച,
ഏമാന്മാർ പറയുമ്പോലെ
"വെരി സിമ്പിൾ!
ബട്ട്‌ ഡിഫിക്കൽറ്റ്‌ ടു എക്സ്പ്ലെയിൻ!"

6 അഭിപ്രായങ്ങൾ:

  1. മാനവ ധ്വനി കാലിക ധ്വനി ആണല്ലോ കവിതയില്‍

    മറുപടിഇല്ലാതാക്കൂ
  2. അധികാരിയുടെ കാറ്റില്‍ മുളച്ചതിനും തഴമ്പ്
    സംഗതി വെളുത്തിരുന്നാല്‍ അതിലേറെ തഴമ്പ് !!!
    മദാമ്മ കീ ജേയ് ... സായിപ്പുമോന്‍ കീ ജേയ് ..

    മറുപടിഇല്ലാതാക്കൂ
  3. @ കൊമ്പന്‍ - വായനയ്ക്ക്‌ നന്ദി
    @ vipin - വായനയ്ക്ക്‌ നന്ദി...ആരെയും പ്രത്യേകം ഉദ്ദേശിച്ചല്ല....എല്ലാ പാർട്ടിയിലും സംഭവിക്കുന്നതും, സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും...

    മറുപടിഇല്ലാതാക്കൂ
  4. കൂട്ടത്തില്‍ പകച്ചു പോയ രണ്ടു കണ്ണുകള്‍..!!

    മറുപടിഇല്ലാതാക്കൂ
  5. "വെരി സിമ്പിൾ!
    ബട്ട്‌ ഡിഫിക്കൽറ്റ്‌ ടു എക്സ്പ്ലെയിൻ!"

    വളരെ ശരി.

    മറുപടിഇല്ലാതാക്കൂ
  6. @ നാമൂസ്
    @ keraladasanunni -

    കമന്റുകൾക്ക്‌ നന്ദി

    മറുപടിഇല്ലാതാക്കൂ