പേജുകള്‍‌

ചൊവ്വാഴ്ച, ജൂൺ 21, 2011

ധർമ്മപുത്രന്മാർ കഥ പറയുന്നു..

ഒരു കൊച്ചു വീട്‌!
അഭൗമികളുടെ നിത്യ സഞ്ചാരം!
രാത്രിയുടെ തെളിവുകളിൽ,
കാറിന്റെ ഇരമ്പൽ!
അന്യന്റെ പ്രവർത്തിപഥം!
എന്നിട്ടും ആളുകൾ ഉറക്കൊഴിഞ്ഞു!
അസൂയ!
അല്ലെങ്കിൽ സേവനതൽപരത!

അവിശ്വസനീയം
അവന്റെ നാക്കിൻ മൊഴി,
രണ്ടു പെണ്ണുങ്ങളും,
രണ്ടാണുങ്ങളും!

ഛേ,
വിശ്വസനീയം,
അവരുടെ മൊഴി!
അവർ രാഷ്ട്രീയം
സംസാരിക്കുകയായിരുന്നത്രെ!

പകൽ സംസാരം
ഭൂമി ഇടിക്കുമെന്നറിയാത്ത,
ഒണക്കന്മാരായ,
നാട്ടുകാർക്ക്‌ നട്ടപിരാന്ത്‌!

7 അഭിപ്രായങ്ങൾ:

  1. അല്ലെങ്കിലും നാട്ടുകാര്‍ക്കന്നെ പ്രാന്ത്. ധര്‍മ്മപുത്രന്മാര്‍ 
    എന്തെങ്കിലും തെറ്റ് ചെയ്യാറുണ്ടോ

    മറുപടിഇല്ലാതാക്കൂ
  2. @ keraladasanunni - വായനയ്ക്ക്‌ നന്ദി അർപ്പിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടോ...അവർക്കൊക്കെ എന്തും ആവാല്ലൊ..ഹിഹി...നാട്ടാർക്ക് പ്രാന്ത്

    മറുപടിഇല്ലാതാക്കൂ
  4. അറിഞ്ഞില്ലേ ,,, 'ശുദ്ധ സംസ്കാരം' പടിഞ്ഞാറിനോടിയത്രെ..!!

    മറുപടിഇല്ലാതാക്കൂ
  5. "അസൂയ! അല്ലെങ്കിൽ സേവനതൽപരത!" ശരിയാ !!! :))

    മറുപടിഇല്ലാതാക്കൂ
  6. അസൂയയെക്കാള്‍ യോജിക്കുന്നത്
    കൊതിക്കെറുവെന്നതാണു്.

    മറുപടിഇല്ലാതാക്കൂ
  7. വായനയ്ക്ക്‌ ഹൃദയം നിറഞ്ഞ നന്ദി..അഭിപ്രായങ്ങൾക്കും..
    @ സീത
    @ നാമൂസ് - ഹ ഹ ഹ
    @ Lipi Ranju
    @ ജയിംസ് സണ്ണി പാറ്റൂര്‍ - താങ്കളുടെ അഭിപ്രായം മാനിക്കുന്നു .. പക്ഷെ നമ്മുടെ നാടിന്റെ ഭാഷ ഉപയോഗിച്ചു അതാ.. കൊതിക്കെറുവെ ന്നു പറഞ്ഞാൽ എന്റെ നാട്ടിലുള്ളവർക്ക്‌ മനസ്സിലാവില്ല...നാലുമലയാളിക്ക്‌ നൂറു മലയാളം എന്നല്ലേ...

    മറുപടിഇല്ലാതാക്കൂ