പേജുകള്‍‌

ചൊവ്വാഴ്ച, ജൂൺ 07, 2011

പുരാണ മനുവെ കാത്ത്‌..!

നാദമയൂഖ സ്മരണകളിൽ,
ശ്രുതി താള പ്രവാഹ വീചികളിൽ,
പ്രപഞ്ചരോദനമുണരുകയായ്‌
ഇന്നെൻ മാനസയാനങ്ങളിൽ,
മൃതിയുടെ താളമുണരുകയായ്‌,
ഭീതി വിളക്കൊന്നൂതുകയായ്‌

പുരാണ ഋഷികൾ തെളിച്ചു കാട്ടിയ
വീഥികളിന്നെവിടെ?
ധ്യാന നിമഗ്ന ചക്ഷുക്കളുടെ
പുണ്യതയിന്നെവിടെ?
എവിടെയുഗ സഞ്ചലനങ്ങൾ?,
എവിടെ ധർമ്മ വിധാനങ്ങൾ?
എവിടെ സത്യയുഗോദയം?

സുരപാനത്താൽ ആസുരഭാവം,
നിറഞ്ഞു കവിയുന്നൂ
ഇവിടെ രാക്ഷസതാളം
ദൈവീകമാണെന്നാക്രോശിക്കുന്നൂ.

കലിയുടെ യുവതകൾ,
ഒഴിഞ്ഞ ഗ്ലാസ്സിൽ
രുധിരം പകരുന്നു
ദൈവത്തിൻ പ്രീയ ദേശം,
സാത്താൻ ആടിഉറയുന്നു
അധമ സമൂഹം ഉന്മാദത്താൽ
താളമടിക്കുന്നൂ..
കലിയുഗ നൃത്തം ചെയ്യുന്നൂ.

മൃതിയുടെ ജന്മം,
മാൻ പേടകളിൽ താണ്ഡവമാടുന്നൂ.
പുഞ്ചിരി കൊള്ളും
പിഞ്ചോമനയുടെ മാനം ചീന്തുന്നു.,
കരാള ഹസ്തം
കുഴഞ്ഞു വീഴും കണ്ഠംതിരയുന്നൂ.

മണ്ണിൽ,വിണ്ണിൽ, മാനസസരസ്സിൽ,
കാളീയ ദംശനമേൽക്കുന്നു..
പ്രപഞ്ചം നീലിമയാകുന്നു.

എവിടെ മൂല്യമഹത്വങ്ങൾ?
എവിടെ പതിവൃതാരത്നങ്ങൾ?,
എവിടെ സത്യം?
എവിടെ ധർമ്മം?,
എവിടെ ജ്ഞാന വിചാരങ്ങൾ?

പ്രളയ പയോധിയിൽ യാനമൊഴുക്കിയ
പുരാണ മനുവെവിടെ?
സുനാമി വന്നു തകർക്കുമ്പോഴെൻ
ഹൃദയം തേങ്ങുന്നു.

കദനപ്രളയമെടുക്കും
ഞങ്ങളിലലിവുണരൂ.
പുതിയൊരു യാനം തീർത്തീ ഉലകിൽ,
പ്രതീക്ഷകൾ നൽകൂ,
പ്രശാന്ത സുന്ദര തീരത്തിൽ,
നീ യാനമടുപ്പിക്കൂ!

4 അഭിപ്രായങ്ങൾ:

  1. ഈ വഴി വന്നത് നന്നായി......വായിക്കാതിരുന്നെങ്കില്‍ നഷ്ടമായേനെ...
    ആശംസകള്‍.....

    മറുപടിഇല്ലാതാക്കൂ
  2. മനു മറഞ്ഞു വിഷലിപ്തമായ കാഴ്ചകളിൽ നിന്നും..ധർമ്മച്യുതി സംഭവിക്കുമ്പോ പുനഃസ്ഥാപനാർത്ഥം അവതരിക്കുമെന്നു പറഞ്ഞ ആളും പഴംകഥയായി..എങ്കിലും നമുക്കിനിയും പ്രതീക്ഷകൾ ബാക്കി നല്ല നാളേയ്ക്കായി

    മറുപടിഇല്ലാതാക്കൂ
  3. thank you sitha

    theerchayaayum pratheekshakaL alla.. sathyam dharmma samsthaapanam ennenkilum punasthapikkappeduka thanne cheyyum...

    മറുപടിഇല്ലാതാക്കൂ