പേജുകള്‍‌

ചൊവ്വാഴ്ച, ഫെബ്രുവരി 25, 2014

പണ്ടു പണ്ടെന്നൊരിന്ന്...!

വീടൊന്നു തിരഞ്ഞു,
വടി കുത്തി നിന്നു,
പടി കടന്നു വന്നു,
നടു നിവർത്തി പറഞ്ഞു,
ഞാൻ നിന്റെ മുത്തശ്ശി!
ഡെവിളിനെ കണ്ടപോലെ കുഞ്ഞു ഡെവിളുകൾ,
നിലവിളീച്ചു,
“യോ ഒരു ഭീകര രൂപി!”
ടോർച്ചടിച്ചു നോക്കി മറ്റൊരു ഡെവിൾ പറഞ്ഞു,
“തോന്നിയതാവും”.
മുഖത്തെഴുത്തു നടത്തിയിരുന്ന്
മണിക്കൂറെണ്ണുന്ന
മറ്റൊരു ഡെവിൾ കണ്ണോന്നു മൂടിയ
വെള്ളരി തുണ്ടം താഴ്ത്തി വെച്ച്,
“കതകൊന്നാഞ്ഞടച്ചു പറഞ്ഞു,
പോയി പഠിക്കെടാ,,,
പുറത്തൊന്നും ആരുമില്ല”

മുണ്ടിന്റെ കോന്തലയ്ക്കലെ,
രണ്ടു മിഠായികൾ
നിലത്തു വീണുരുണ്ടു,
ആത്മാഭിമാനം
മുണ്ടിന്റെ ഇരു തലയും വലിച്ചു മുറുക്കി,
പിറുപിറുത്തു,
“ .. ഉപ്പു ചുമന്നവൻ ഉപ്പു കൂലിയായെടുക്കട്ടെ,
സ്വർണ്ണം ചുമന്നവൻ സ്വർണ്ണവും“
പടി കടന്ന മുത്തശ്ശി
വടി കുത്തി നിന്ന്,
നെടുവീർപ്പിട്ട്,
പടി കടന്നു പോയി..
പണ്ട് ചുരത്തിയത് അമൃതമാണോ?
വിഷമാണോ എന്നറിയാതെ,
പാതി മൂടിയ മാറിടം ഇടിഞ്ഞു തൂങ്ങിയുലഞ്ഞു....
അന്നുമുതലൊരു മുത്തശ്ശിയും,
വടി കുത്തി പടി കടന്നു വന്നിട്ടില്ല,
സദനത്തിന്റെ മൂലയിൽ,
മഴയായി പെയ്തിരുന്നിട്ടേയുള്ളൂ..
വിജ്ഞാനികളുടെ ലോകത്ത്,
ഡെവിളുകൾ തഴച്ചു വളർന്നു കൊണ്ടെയിരുന്നു..
ജ്ഞാനികളായ മുത്തശ്ശികൾ
കളകളായി പറിച്ചെറിയപ്പെട്ട്,
വംശ നാശം ഭവിച്ചും

6 അഭിപ്രായങ്ങൾ:

  1. ഹായ് അജിത്തേട്ടാ.. വായനയ്ക്കം അഭിപ്രായങ്ങൾക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  2. ഈ മുത്തശ്ശിയുടെ തലമുറകക്കാർതന്നെയാണ്‌ ഇതിനുത്തരവാദികളെന്നും കരുതാം. അവർക്ക് ദീർഘവീക്ഷണം ഇല്ലാതെപോയി. അതുകാരണം ഒന്നുകിൽ ഡെവിളുകൾ ഉണ്ടായി, അല്ലെങ്കിൽ ഗൃഹാതുരതയെന്ന സ്വപ്നലോകത്ത് മാത്രം ജീവിക്കാൻ വിധിക്കപ്പെട്ടവരുണ്ടായി.
    പരിസ്ഥിതിയെ മറക്കാതെയുള്ള മനുഷ്യജീവിതവും മനുഷ്യനെ മറക്കാതെയുള്ള പരിസ്ഥിതി സംരക്ഷണവും ഒത്തുചേരുന്നതാണ്‌ ഗ്രാമങ്ങൾ. പ്രകൃതിയുടെ താളത്തിനുഭംഗം വരാതെയുള്ള ജീവിതത്തിൽ സകലസദാചാരങ്ങളും തനിയെ സംഭവിക്കുന്നു. ആ കാലമാണ്‌ കൈമോശം വന്നിരിക്കുന്നത്.

    ഒരു ഫേസ്ബുക്ക് പോസ്റ്റിൽ മോഹൻലാലിന്റെ പേരിൽ വന്ന മെസ്സേജ് ഇങ്ങനെയായിരുന്നു:
    “ഫോണുള്ള കാലത്തും ഫോണില്ലാത്ത കാലത്തും ഞാൻ ജീവിച്ചു. ചക്കപ്പുഴുക്കിന്റെയും മാങ്ങക്കൂട്ടാന്റെയും കാലത്തും ഫാസ്റ്റ് ഫുഡിന്റെ കാലത്തും ഞാൻ ജീവിച്ചു. അതുകൊണ്ടാണ്‌ വല്ലാത്ത നഷ്ടബോധം തോന്നുന്നത്. എന്റെ മകന്റെയും മകളുടേയും തലമുറയ്ക്ക് മനസ്സിലാവുന്നില്ല എന്താണ്‌ അവർക്ക് നഷ്ടമാവുന്നതെന്ന്. ഇതൊക്കെ എങ്ങനെയാണ്‌ ഞാൻ അവർക്ക് പറഞ്ഞുമനസ്സിലാക്കി കൊടുക്കുക.. ശരിക്കും ദൈവമേ എന്ന് വിളിച്ചുപോവുന്ന അവസ്ഥയാണിത്” - Mohanlal

    ശരിക്കും ആരാണിതിനുത്തരവാദി ? ഏതായാലും കുഞ്ഞുഡവിളുകൾ അല്ല. ഇന്നത്തെ സീനിയർ സിറ്റിസൺസിന്റെ തൊട്ടുമുൻപുള്ള തലമുറയിലേക്കാണ്‌ എനിക്ക് പലപ്പോഴും എത്താൻ കഴിയുന്നത്. കവിതയിലെ മുത്തശ്ശിയുടെ തലമുറ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുത്തശ്ശിയെ വലിച്ചെറിയുമ്പോൾ. വിലയേറിയ മുത്തുകളെയാണ്‌ അവരുടെ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടുത്തുന്നതെന്ന് അറിയാത്ത തലമുറയെയാണ്‌ പറയാൻ ശ്രമിച്ചത്...
      കുഞ്ഞുങ്ങൾ ദൈവങ്ങളുടെ പ്രതിരൂപമാണ്‌.. പക്ഷെ അവരെ അതല്ലാതാക്കുന്നത് അവരെ ഇഞ്ചക്ഷൻ കൊടുത്തു വളർത്തുന്നവരും..
      താങ്കളുടെ വീക്ഷണത്തെ ഞാനും അംഗീകരിക്കുന്നു.. എന്റെ ഈ കുത്തിക്കുറിക്കലിന്‌ ഒരു പാട് എഴുതുവാൻ സമയം കണ്ടെത്തിയ താങ്കളുടെ വലീയ മനസ്സിനു നന്ദി.. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി..

      ഇല്ലാതാക്കൂ
    2. ഒന്നുകൂടെ വ്യക്തമായി പറയാം:
      ഈ കഥയിലെ മുത്തശിക്ക് 95നും 60നും ഇടയിൽ പ്രായമുണ്ടെന്ന് കരുതുക. ഈ തലമുറയിൽ പെട്ടവർ അവരുടെ മുതിർന്നതലമുറയെ വേണ്ടവിധം നോക്കിയിട്ടുണ്ടെന്ന് വിശ്വസിക്കാം. അതായത് ആ തലമുറയിൽ പെട്ടവർ മക്കളെ (കഥയിലെ മുത്തശ്ശി) ശരിയായി വളർത്തി. പക്ഷെ ഈ മുത്തശ്ശിക്ക് അവരുടെ പിൻഗാമികളെ ശരിയായി നയിക്കാൻ കഴിഞ്ഞില്ല. അമേരിക്കൻ മലയാളിയുടെ ആരംഭകാലഘട്ടമാണത്. ശരാശരി 65 മുതൽ താഴേക്കാണല്ലോ ഇന്നവരുടെ പ്രായം. അത്തരം മാറ്റങ്ങൾ സമൂഹത്തെയാകെ ബാധിച്ചു. അങ്ങനെ ഇന്ന് 65 വയസ്സുമുതൽ താഴേക്കുള്ളവർ അവരുടെ മുതിർന്ന തലമുറയെ സംരക്ഷിക്കാത്ത സ്ഥിതിയായി.
      അടുത്ത് 25 വർഷം കഴിയുമ്പോൾ ഇന്നത്തെ 65 വയ്സ്സിന്റെ സ്ഥനത്ത് 80 എന്ന് തിരുത്തിവായിച്ചാൽ മതി.....
      പക്ഷെ ഇതൊക്കെ കണ്ടുവളർന്നുവരുന്ന കുഞ്ഞുഡവിളുകൾ കാര്യം മനസ്സിലാക്കും.... ചിന്തിക്കും.... അത്രചെറുതല്ലാത്ത ഒരുപറ്റം ആളുകൾ സത്യം മനസ്സിലാക്കും...കാലചക്രം പോലെ മാറ്റങ്ങൾ സംഭവിക്കും...

      ഇല്ലാതാക്കൂ
    3. അത്രചെറുതല്ലാത്ത ഒരുപറ്റം ആളുകൾ സത്യം മനസ്സിലാക്കും...കാലചക്രം പോലെ മാറ്റങ്ങൾ സംഭവിക്കും...
      താങ്കൾ പറഞ്ഞതു ശരിയാണ്‌... പ്രതീക്ഷയോടെയിരിക്കാം നമ്മൾക്ക്.. സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ