പേജുകള്‍‌

തിങ്കളാഴ്‌ച, ഫെബ്രുവരി 17, 2014

തിരക്ക്

സമയമുണ്ടെങ്കിൽ
അവസാനമെനിക്കും കുറിക്കണം..
കുറച്ചു വരികൾ...................
"മരണമതിന്റെ ഡയറിയിൽ കുറിച്ചു വെച്ച
എന്റെ താളുകൾ വായിക്കുമ്പോഴും
ഞാനെന്തൊരു തിരക്കിലായിരുന്നു?
സമയമേ കിട്ടുന്നില്ല,
പിടലിയിൽ പിടിച്ചെന്നെ കൊണ്ടു പോകുമ്പോഴും
ഞാനെന്തൊരു പിടച്ചിലായിരുന്നു,
ജീവിച്ചിട്ടേയില്ല!"

12 അഭിപ്രായങ്ങൾ:

 1. ചെറുതായത് നന്നായി
  തിരക്കിനിടയില്‍ പെട്ടെന്ന് വായിക്കാലോ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അജിത്തേട്ടാ.കുറുക്കിപറയണം അല്ലേ.. വായനയ്ക്ക് നന്ദി.. അഭിപ്രായത്തിനും..

   ഇല്ലാതാക്കൂ
 2. ജീവിതം തന്നെ മനോഹരമായൊരു കവിതയാവട്ടെ.

  നല്ല കവിത

  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും താങ്കൾക്കെന്റെ ഹൃദയംഗമമായ നന്ദി അർപ്പിക്കുന്നു..

   ഇല്ലാതാക്കൂ
 3. എല്ലാവരും ജീവിക്കാനുള്ള ഓട്ടമാണ്‌.
  ..............അതുവന്നങ്ങ് പിടിച്ചുകൊണ്ടുപോയാലും ഓടിക്കൊണ്ടേയിരിക്കും. ജീവിക്കാൻ സമയമില്ല.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ ആർക്കുമിന്ന് ജീവിക്കാൻ സമയമില്ല.. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി .

   ഇല്ലാതാക്കൂ
 4. മുൻപുള്ള രണ്ട് പോസ്റ്റുകളിൽ ഞാൻ കമന്റ് എഴുതിയിട്ടുണ്ട്. നോക്കണേ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കെത്തുന്നതിനു താങ്കൾക്ക് നന്ദി.. സ്നേഹപൂർവ്വം

   ഇല്ലാതാക്കൂ
 5. തിരക്കൊഴിഞ്ഞൊടുവില്‍ പൂജ്യനായി പൂജ്യത്തിലേക്ക്......
  നന്നായിരിക്കുന്നു കുറച്ചുവരികള്‍.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. താങ്കൾ പറഞ്ഞതു ശരിയാണ്‌ തങ്കപ്പേട്ടാ.. വായനയ്ക്കും അഭിപ്രായങ്ങൾക്കും താങ്കൾക്ക് നന്ദി അറിയിക്കുന്നു.. സ്നേഹപൂർവ്വം

   ഇല്ലാതാക്കൂ
 6. സമയമുണ്ടെങ്കിൽ
  അവസാനമെനിക്കും കുറിക്കണം..
  കുറച്ചു വരികൾ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും താങ്കൾക്ക് നന്ദി അറിയിക്കുന്നു.

   ഇല്ലാതാക്കൂ