പേജുകള്‍‌

ശനിയാഴ്‌ച, ഫെബ്രുവരി 22, 2014

കുത്തിക്കുറിക്കൽ

ലൈക്ക്
-------------
മുഖം മിനുക്കിയിരുന്നു,
ലൈക്കി,ലൈക്കി,
“മോനെ നിന്റെ അമ്മ മരിച്ചെന്നു”
വിവരമറിയിച്ചപ്പോഴും
ലൈക്കി പോകുന്ന തലമുറകൾ,
അവരുടെ ആത്മാവിനു പ്രണാമം!
===========================

യന്ത്ര സംസ്ക്കാരം
-----------------
മനുഷ്യന്മാരാരുമില്ലാത്തതിനാൽ
ഞാൻ യന്ത്രങ്ങളോട് ചോദിച്ചു "സുഖമല്ലേ?"
യന്ത്രങ്ങൾ എന്നോടു പറഞ്ഞു "സുഖമാണ്‌.."
പിന്നെ ഞാൻ യന്ത്രങ്ങളോട് സംസാരിച്ചില്ല..
നൂറോളം സുഹൃത്തുക്കളോട്
ഒരേ സമയം സംസാരിക്കുമ്പോൾ,
വെറുക്കാതിരിക്കാൻ,
അവരെന്നോട് സംസാരിച്ചു കൊണ്ടിരിക്കും..
ഒക്കെ ഹൃദയത്തിൽ നിന്നെടുക്കാത്ത
അർത്ഥമില്ലാത്ത വെറും പുലമ്പലുകൾ!
---------------------
രാക്ഷസിയും രാക്ഷസനും
=================
അവനും അവളും ഒരു പാട് 
അകലെ നിന്നു സംസാരിച്ചത്,
മുഖം കാണാതെയാണ്‌,
മനം മടുക്കാതെയാണ്‌,
മുഖം വികൃതമാണെന്നൊരുനാൾ
കണ്ണുകൾ കൊത്തിയെടുക്കുമ്പോൾ,
ഹൃദയത്തെ മറക്കും,
പ്രണയത്തേയും..
അതുവരെ അവൾക്ക് അവൻ ഗന്ധർവ്വൻ,
അവനു  അവൾ അപ്സരസ്സും!

====================================
ജീവിതം
======
കരഞ്ഞു തളർന്ന്,
ചിരിച്ചു രസിച്ച്,
പരിഹസിച്ചിരുന്ന്,
നുണ പറഞ്ഞിരുന്ന്,
ലജ്ജിച്ചു തലതാഴ്ത്തി,
കലഹിച്ച് നടന്ന്,
സ്നേഹിച്ചിരുന്ന്,
ഉണ്ടുറങ്ങി,
ചത്തു പോകുന്നു,
ഇതിനിടയിലെ അർത്ഥം 
ചികയുമ്പോൾ 
മരവിച്ചു പോകുന്നു!

4 അഭിപ്രായങ്ങൾ:

 1. ജീവിത്തിലെ അമൂല്യമായ അര്‍ത്ഥവാക്യങ്ങള്‍ നഷ്ടപ്പെട്ടുപോയ്കൊണ്ടിരിക്കുന്ന കാലം...
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കെത്തിയതിനും അഭിപ്രായങ്ങൾക്കും ഹൃദയംഗമമായ നന്ദി തങ്കപ്പെട്ടാ

   ഇല്ലാതാക്കൂ
 2. രാക്ഷസൻ രാക്ഷസി: ഞാൻ ഒരു കാര്യം പറയാം. മുൻപ് എന്റെ ഫേസ്ബുക്ക് പ്രോഫൈലിൽ മുഖം വ്യക്തമാക്കാത്ത ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റുകൾ വരുമായിരുന്നു. ഞാൻ എന്റെ ഫോട്ടോ ചേർത്തുകഴിഞ്ഞപ്പോൾ അങ്ങനെ ഒറ്റ റിക്വസ്റ്റും വന്നിട്ടില്ല.!
  ഗുണപാഠം:- യന്ത്രസംസ്കാരത്തിൽ ഫ്രണ്ട്ഷിപ്പ് എന്നതിന്‌ ഒരു ക്ലിക്കിന്റെ അകലം മാത്രം.
  ഇതാപിടിച്ചോ ഒരു - LIKE !!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഫോട്ടോ വെച്ചു പേടിപ്പിച്ചു കളഞ്ഞു അല്ലേ?.... hmmm
   ഹരിനാഥ്.. താങ്കൾ നല്ല പേഴ്സണാലിറ്റിയുള്ള ആൾ തന്നെയാണ്‌.. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി...

   ഇല്ലാതാക്കൂ