പേജുകള്‍‌

ഞായറാഴ്‌ച, ഫെബ്രുവരി 16, 2014

കൊതുകിന്റെ നെയ്യെടുക്കുന്നവർ!

അവൻ പറഞ്ഞു വന്നതങ്ങനെയാണ്‌,
"കൊതുകിന്റെ നെയ്യെടുത്ത്,
ബിരിയാണി വെച്ചു കഴിക്കുന്നവരെ കണ്ടിട്ടുണ്ടോ?"
“ഇല്ല?”
"ദാ...."
ചൂണ്ടിയേടത്തു നോക്കി,
കൊടിവെച്ച കാറിൽ ചാഞ്ഞു കിടന്നു പോകുന്നവനും,
അവനൊപ്പം അകമ്പടി പോകുന്നവരും!
സൂക്ഷിച്ചു നോക്കി,
ശരിയാണ്‌.
“നല്ല തടിയും തൂക്കവും ഉണ്ടല്ലോ?
അദ്ധ്വാനിച്ചു ജീവിച്ചു കൂടെ!”
“അവരുടെ പിത്തം ഉരുകും”-അവൻ
‘ഉരുകിയാൽ..?“
“ചത്തു പോകും”
നെയ്യെടുക്കപ്പെട്ടവർ
പിന്നേയും പിന്നേയും
 ജയ് വിളിച്ച് പിറകെ..!

പാതയോരങ്ങളിൽ,
പണി മുടക്കി,
നാടിന്റെ അവകാശികളായ
തമ്പുരാക്കന്മാരെ ഒരു നോക്ക്  കാണാൻ,
ഓച്ഛാനിച്ചു നില്കൂന്ന പാവങ്ങൾ!

8 അഭിപ്രായങ്ങൾ:

  1. പേര് തന്നെ വളരെ നന്നായിരിക്കുന്നു...
    പറഞ്ഞിട്ടെന്താ..പൊതുജനം കഴുത...അത്ര തന്നെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അനശ്വര-വായനയ്ക്കെത്തിയതിനു താങ്കൾക്ക് ഹൃദയംഗമമായ നന്ദി..

      ഇല്ലാതാക്കൂ
  2. ജനാധിപത്യം!
    അതിന്‍റെ അര്‍ത്ഥം നഷ്ടപ്പെട്ടവരും,അതോണ്ട് 'അര്‍ത്ഥം' നേടുന്നവരും...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തങ്കപ്പേട്ടാ ഇപ്പോൾ അർത്ഥവും വേണമവർക്ക് നാനാർത്ഥവും വേണം.. മണ്ണും പെണ്ണും കള്ളും

      ഇല്ലാതാക്കൂ
  3. ഒരു ചാന്‍സ് കിട്ടിയാല്‍ നെയ്യെടുക്കാമായിരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആഗ്രഹം ഉണ്ട് അല്ലേ അജിത്തേട്ടാ.. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി..

      ഇല്ലാതാക്കൂ
  4. നെയ്യെടുത്താൽപിന്നെ കൂടുതൽ നന്നായി പാറിപ്പറക്കാമെന്ന് നെയ്യെടുക്കുന്നവർ പഠിപ്പിക്കും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ഹരിനാഥ്.. താങ്കൾ പറഞ്ഞതു ശരിയാണ്‌...
      വായനയ്ക്ക് നന്ദി..

      ഇല്ലാതാക്കൂ