പേജുകള്‍‌

വ്യാഴാഴ്‌ച, ഫെബ്രുവരി 27, 2014

ചീട്ട് കൊട്ടാരം

വെളുക്കനെ ചിരിക്കുമ്പോൾ,
കറു കറുത്ത പല്ലുകൾ
ആളുകളെ കൊഞ്ഞനം കുത്തും,
ക്രിക്കറ്റു ബോളു കൊണ്ട് ചെരിഞ്ഞു
പോയ സ്റ്റമ്പു പോലെ നില്ക്കുന്ന
 കൊന്തമ്പല്ലുകൾ!
സിഗരറ്റു വലിക്കുമ്പോൾ,
ഒട്ടിയ കവിളുകൾ,
അണ്ണാനെ ഓർപ്പിക്കും.
ന്നാലും വേണ്ടില്ല,
ഫേസുബുക്കു തുറക്കുമ്പോൾ,
മീൻ കാരൻ അയമൂട്ടി
ചെറുപ്പക്കാരൻ,
കാമരൂപൻ!

മീൻ കൊട്ട നാറ്റത്തെ,
കുളിപ്പിച്ച് സ്പ്രെയിട്ട്,
മണപ്പിച്ച് മണപ്പിച്ച്,
അയമൂട്ടിയിരിക്കും,
ഓളുക്കും മണക്ക്വോ ഈ നാറ്റം
ഒരു വല്ലായ്ക!
പിന്നെ കമ്പ്യൂട്ടറിനൊടൊരു താക്കീത്,
"ഓളെ നാറ്റിച്ചാൽ അന്നെ നമ്മള്‌ മയ്യത്താക്കും!"
പിന്നേം മുഖത്തൊരു നാണം,
മനസ്സിലൊരു തിടുക്കം,
കമ്പ്യൂട്ടർ തുറക്കുമ്പോൾ
പരകോടി പരവേശം
ഉമ്മറപ്പടിയിൽ കുറുമ്പിപ്പെണ്ണ്‌ വന്നോ?
പരട്ട പേരക്കുട്ടികൾ സ്കൂളീന്ന് വരുമ്പോൾ,
കളിയാക്കും,
ഉപ്പുപ്പാക്ക് ഫേസു ബുക്ക് കണ്ടാ പിരാന്താ!
നാലു പെറ്റുമ്മ ഉമ്മുമ്മാക്ക് ഫേസ് ബുക്ക് നോക്കുന്ന
ഉപ്പുപ്പാനെ കണ്ടാലും അതേ വികാരം!"
ഒളികണ്ണിട്ട് നോക്കി,
നൊണ പറഞ്ഞിരിക്കുമ്പോൾ
പുരകത്തിച്ചത്താലും ഓളറിയൂല.. ഭാഗ്യം
കുറുമ്പിപെണ്ണ്‌ ഹായ് പറഞ്ഞെത്തി,
അയമൂട്ടിയുടെ ഹായും പാഞ്ഞെത്തി,
ഒളിച്ചോട്ടത്തിന്റെ സ്വപ്ന കാർമേഘം,
പെയ്യോ മഴ?
അയമൂട്ടിക്ക് ചങ്കിടിപ്പ്,
എന്തു തേച്ച് വെളുപ്പിക്കും കരിവീട്ടി ദേഹം?
കുറുമ്പിപെണ്ണിനും അതേ വിചാരം,
അയമൂട്ടിക്ക് നെഞ്ചെരിച്ചൽ,
എന്തു കഴിച്ചു വയസ്സു കുറയ്ക്കും?
കുറുമ്പിക്കും അതേ പ്രകാരം,
എന്ത് വസ്ത്രം ധരിച്ചാൽ ചെറുപ്പമാകും?
അവരങ്ങനെ ചീട്ട് കോട്ടകെട്ടി..
നാലു പെറ്റുമ്മ പത്തിരി ചുട്ടു കൊണ്ടിരുന്നു..!

6 അഭിപ്രായങ്ങൾ:

 1. മോഹങ്ങള്‍ അതിരുവിടുമ്പോള്‍...
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തങ്കപ്പേട്ടാ.. ആദ്യ വായനയ്ക്കെത്തിയതിനും ഈ സ്നേഹത്തിനും കൂപ്പു കൈ.. സ്നേഹപൂർവ്വം

   ഇല്ലാതാക്കൂ
 2. ഒരു 50 വർഷം കഴിയുമ്പോൾ ഇതൊക്കെ യാഥാർത്ഥ്യമാകുമായിരിക്കും.

  മറുപടിഇല്ലാതാക്കൂ
 3. മറുപടികൾ
  1. ഹ.. ഹ...ഇന്നത്തെ കാലത്ത് ഓണമല്ലേ.. ചിലർക്കൊക്കെ ലൈൻ..
   വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി അജിത്തേട്ടാ

   ഇല്ലാതാക്കൂ