പേജുകള്‍‌

തിങ്കളാഴ്‌ച, ഫെബ്രുവരി 10, 2014

തണൽ

നശിക്കപ്പെട്ടേക്കാം,
എങ്കിലും പതറിച്ചയില്ലാത്തത്,
പർവ്വതങ്ങൾക്കാണ്‌,
വലീയ മനസ്സുള്ളവർ.

കരളും ചങ്കും ഹൃദയവും
തുരന്നെടുക്കുമ്പോഴും,
നശിക്കുന്നതെന്നും
തുരന്നെടുക്കുന്നവരാണെന്നറിയാത്തവർ,
തുരന്നു കൊണ്ടേയിരിക്കും!
സ്വന്തം ശവക്കുഴി
തോണ്ടിയൊതുക്കുംവരെ!

തളർച്ചയില്ലാത്തതെന്നും
തണൽ മരങ്ങൾക്കാണ്‌,
തണൽ കൊള്ളുന്നവരിൽ ചിലർ,
ചാഞ്ഞു ശയിച്ച്,
മുതലെടുപ്പ് നടത്തി,.
ക്ഷീണം മാറുമ്പോൾ
ആർത്തു വിളിച്ചു കോടാലി വെക്കുന്നവർ!

എങ്കിലുമവരുടെ തണലിൽ വളർന്നവർ,
 ഉടലു കടഞ്ഞെടുത്തു,
ണ്ടാക്കിയ കസേരയെടുത്ത്,
അവരുടെ തന്നെ നെഞ്ചത്തു കയറിയിരുന്ന്,
വെടിപറയുമ്പോൾ,
ഹാ കഷ്ടം!..

എന്നൊന്നു പറഞ്ഞു പോകുന്നു.

5 അഭിപ്രായങ്ങൾ:

 1. കഷ്ടം എന്നൊന്ന് പറഞ്ഞുപോകും

  മറുപടിഇല്ലാതാക്കൂ
 2. മറുപടികൾ
  1. riyas. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി..

   ഇല്ലാതാക്കൂ
 3. കോടാലി വെക്കുന്നവര്‍ മേലുംകീഴും ചിന്തിക്കാറുണ്ടോ....
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇല്ല.. ആശ്രയത്തെ മറക്കുന്നവർ പഴയകാലം ഒന്നും ഓർക്കാൻ ഇഷ്ടപ്പെടാറില്ല..വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി.. തങ്കപ്പേട്ടാ...

   ഇല്ലാതാക്കൂ