പേജുകള്‍‌

ഞായറാഴ്‌ച, ഫെബ്രുവരി 09, 2014

യാത്ര!

തുടിക്കുന്ന ഹൃദയങ്ങളായിരുന്നു
 ഫോണിന്റെ ഇരു തലയ്ക്കലും.

നാളെയെന്നതൊരു നീളെയാകുന്നോ
എന്നവൾ സംശയിച്ചു,
അവനും!

അന്നവന്റെ ഹൃദയം
വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു,
ധരണിയുടെ കോണിലൊരിടത്ത്,
ഉറക്കമിളച്ച് കാത്തിരിക്കുന്നവളെ കാത്ത്......

അന്നവളുടെ മനസ്സും
വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു,
ധരണിയുടെ മറ്റൊരു കോണിൽ
ഉറക്കമിളച്ച് കാത്തിരുന്നേക്കാവുന്ന മറ്റൊരു
വേഴാമ്പലിനെ കാത്ത്...

പാതിരാവൊന്നങ്ങു   പോയൊളിചപ്പോൾ,
പൂങ്കോഴിയുടെ നാദമായി ഫോണുണർന്നു,
പക്ഷെ അന്നയാളുണർന്നില്ല,
ശാശ്വത സത്യമായി,
സെറ്റിയിലിൽ ചുരുണ്ടുകൂടി വിറങ്ങലിച്ച്

കെട്ടിയ പെട്ടിയും,
ബ്രീഫ്കേസും അയാളെ നോക്കി പല്ലിളിച്ചു!

6 അഭിപ്രായങ്ങൾ:

 1. ഒരു യാത്രയുടെ അന്ത്യം!

  നല്ലകവിത


  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും താങ്കൾക്കെന്റെ ഹൃദയംഗമമായ നന്ദി

   ഇല്ലാതാക്കൂ
 2. നൊമ്പരപ്പെടുത്തുന്നു വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും താങ്കൾക്കെന്റെ ഹൃദയംഗമമായ നന്ദി

   ഇല്ലാതാക്കൂ
 3. മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും താങ്കൾക്കെന്റെ ഹൃദയംഗമമായ നന്ദി

   ഇല്ലാതാക്കൂ