പേജുകള്‍‌

ചൊവ്വാഴ്ച, ഫെബ്രുവരി 18, 2014

വില

ജീവനൊരു വിലയിട്ടു
ജീവിതത്തിനൊരു വിലയിട്ടു,
സ്നേഹത്തിനൊരു വിലയിട്ടു
മരണത്തിനൊരു വിലയിട്ടു
ചിരിക്കും, കരച്ചിലിനും
കണ്ണിൽ കണ്ടതിനൊക്കെ
വിലയിട്ടു നമ്മൾ നടന്നപ്പോൾ
ജീവിക്കാൻ മറന്നു..
വളരാൻ മറന്നു...
പക്ഷെ നമ്മൾ ചിന്താശേഷിയുള്ളവരാണ്‌.
ഒരു കല്ലുവെച്ച നുണയിലെങ്കിലും
നമ്മൾ  മഹാ ബുദ്ധിമാനായിരിക്കട്ടേ,
പ്രബുദ്ധരാകട്ടേ..
അല്ലെങ്കിൽ നമ്മളെ മൃഗങ്ങൾ മനുഷ്യാ ..
എന്ന് തറപ്പിച്ചൊരു നോട്ടം
നോക്കി കടന്നു പോയേക്കാം!

6 അഭിപ്രായങ്ങൾ:

 1. നോട്ടത്തിലുമുണ്ടൊരര്‍ത്ഥം.......
  നന്നായിരിക്കുന്നു
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തങ്കപ്പേട്ടാ.. ആദ്യമെത്തി ആദ്യം അഭിപ്രായം പറഞ്ഞതിനു ഹൃദയംഗമമായ നന്ദി.. സ്നേഹപൂർവ്വം..

   ഇല്ലാതാക്കൂ
 2. വിലയിടുക എന്നുവച്ചാൽ അമൂല്യമല്ലാതാക്കുന്നു എന്നർത്ഥം. അതിന്റെയോക്കെ കെടുതികളാണ്‌ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 3. അതെ ...വായനയ്ക്കു നന്ദി .. .. ഹരിനാഥ്

  മറുപടിഇല്ലാതാക്കൂ