പേജുകള്‍‌

തിങ്കളാഴ്‌ച, ഫെബ്രുവരി 10, 2014

പഷ്ണിക്കാർ


നാവു ചവയ്ക്കുമ്പോൾ
ഇടയ്ക്ക് പുറത്തേക്കെറിഞ്ഞു
പറഞ്ഞു നല്ല രുചിയാണെന്ന്,
പല്ലുകൾ പരസ്പരം വെറുതെ,
അരയ്ക്കുമ്പോൾ പറഞ്ഞു,
മൊതിഞ്ഞെന്ന്,
വെള്ളം മടമടാന്ന് കുടിച്ചു
പറഞ്ഞു വയറു നിറഞ്ഞെന്ന്..
പിന്നെ വയറു തടവിക്കിടന്നു..

വലിച്ചു വാരി തിന്നിട്ട്
ദഹിക്കാഞ്ഞിട്ടല്ലേ
ആളുകൾ ഇങ്ങനെ 
ചത്തു പോകുന്നതെന്ന്,
വോട്ട് കിട്ടി മാളീകേൽ
ചാരുകസേരയിൽ,
കിടക്കുന്ന വല്യമ്പ്രാൻ!

കോളാമ്പി പിടിച്ചോരും,
ചാമരം വീശുന്നോരും തലയാട്ടി,
പിന്നെ ചെണ്ടകൊട്ടി.
വല്യമ്പ്രാനുമുണ്ടത്രെ,
പ്രഷറും ഷുഗറും,
കൊളസ്ട്രോളും,
പിന്നെ ഇതൊക്കെ കേൾക്കുമ്പോൾ

വല്ലാത്ത ദഹനക്കേടും.

2 അഭിപ്രായങ്ങൾ:

  1. ദഹനക്കേട്‌ പലവിധമുലകില്‍.......
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. .വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി.. തങ്കപ്പേട്ടാ...

    മറുപടിഇല്ലാതാക്കൂ