പേജുകള്‍‌

ഞായറാഴ്‌ച, ഫെബ്രുവരി 23, 2014

കണ്ണാടി

ഞാനൊരു കണ്ണാടി വാങ്ങി,
അതിൽ ഭൂതകാലം കണ്ടു,
വർത്തമാനവും
ഭാവിയെ മാത്രം കണ്ടില്ല,
പിന്നെയും നോക്കി,
ഭാവിയെ എല്ലാവരും കുഴിച്ചു മൂടുന്നു
ഒരിക്കലും തിരിച്ചു വരാത്തവണ്ണം!

അപ്പോൾ
മരിച്ചവരെല്ലാം
തിരിച്ചു വന്നു പറഞ്ഞു,
മകനെ ഞങ്ങളുടെ
അസ്ഥിത്തറയിൽ
വിളക്കു കൊളുത്തുക,
വെളിച്ചം പരക്കട്ടേ,

മരിക്കാത്തവരെല്ലാം
ഒന്നടങ്കം പറഞ്ഞു,
മകനേ നീയൊരിക്കലും ഒരിടത്തും
വിളക്കു കൊളുത്തരുത്,
അതപകടമാണ്‌,
അപ്പോഴേക്കും ഇരുട്ട്,
ഭൂമിയെ വിഴുങ്ങിയിരുന്നു.
വിഷക്കാറ്റ് ചുഴറ്റിയടിക്കാൻ
തുടങ്ങിയിരുന്നു

8 അഭിപ്രായങ്ങൾ:

  1. ഭാവിയെക്കുറിച്ചുള്ള ചിന്തയില്ലാത്തവര്‍ക്ക് ഭവിഷ്യത്ത് നേരിടേണ്ടിവരും,
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ തങ്കപ്പേട്ടാ... വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദിയോടെ

      ഇല്ലാതാക്കൂ
  2. ഭാവി അപ്പോഴും അനിശ്ചിതത്വത്തിൽ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിളക്കു കെടുത്തുമ്പോൾ ഭാവിയെന്നും അന്ധകാരത്തിൽ തന്നെ.. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി ഹരിനാഥ്

      ഇല്ലാതാക്കൂ
  3. വെളിച്ചം പരക്കട്ടെ. എന്നും.

    നല്ല കവിത

    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. .. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി ..നമസ്ക്കാരം

      ഇല്ലാതാക്കൂ
  4. അതെ അജിത്തേട്ടാ... വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി ..നമസ്ക്കാരം

    മറുപടിഇല്ലാതാക്കൂ