പേജുകള്‍‌

വെള്ളിയാഴ്‌ച, ഫെബ്രുവരി 14, 2014

പ്രശ്നം!

തുറക്കാൻ മടിച്ച യാഥാർത്ഥ്യങ്ങളിൽ
എന്റെ കണ്ണീരുണ്ടായിരുന്നു,
അടയ്ക്കാൻ മറന്ന സ്വപ്നങ്ങളിൽ
എന്റെ സന്തോഷവും!

മുൻ ജന്മ കർമ്മങ്ങളിലൂടെ
സഞ്ചരിച്ച് തളർന്നപ്പോൾ
മനസ്സിന്റെ പാതയോരത്ത്
ക്ഷീണിച്ചിരുന്നു..

നിഴലൊന്നു  പറഞ്ഞു,
വർത്തമാനത്തിലേക്ക്
കാലുനീട്ടിയിരുന്നു,
ഭൂതകാലത്തെ തുരന്ന്,
തുരന്നു ഭാവിയെ പുറത്തെടുക്കാം.

കൂടൊന്നു തുറന്നപ്പോൾ,
ഒരു ശീട്ടെടുത്ത് പുറത്തിട്ട്,
പുറത്തു വന്ന സ്വപ്നം,
വീണ്ടും കൂട്ടിലിരുന്നു.

വീണ്ടും കൂടടച്ച്,
കൈ നോട്ടക്കാരനെ പോലെ,
ശീട്ടിൽ നോക്കി,
സ്വന്തം കൈവെള്ളയിൽ നോക്കി,
ഒരു മഹാസത്യം കണ്ടു പിടിച്ചു,
ശുക്രരേഖയിലെവിടെയോ
മൂഷികൻ കയറി വഴി മുറിച്ചു കളിക്കുന്നു,
വഴി പിഴപ്പിച്ച മൂഷികനെ മറന്ന്,
ശുക്രരേഖയുടെ മറു വഴി തേടി,
വീണ്ടുമൊരു പ്രയാണം!

6 അഭിപ്രായങ്ങൾ:

  1. ജീവിതപ്പാതയില്‍ വഴിത്തെറ്റിക്കാന്‍ മൂഷികന്മാരും കാണും.
    നേര്‍വഴിയില്‍ നടന്നാല്‍ ലക്ഷ്യമെത്തും...
    നന്നായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനയ്ക്കെന്നും എത്തുന്നതിനും അഭിപ്രായങ്ങൾ പറയുന്നതിനും ഒരു പാടൊരു പാട് നന്ദി തങ്കപ്പേട്ടാ...

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. വായനയ്ക്കെന്നും എത്തുന്നതിനും അഭിപ്രായങ്ങൾ പറയുന്നതിനും ഒരു പാടൊരു പാട് നന്ദി അജിത്തേട്ടാ...

      ഇല്ലാതാക്കൂ
  3. പ്രശ്നനങ്ങളൊക്കെ മാറി വഴി തെളിയട്ടെ.

    നല്ല കവിത


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനയ്ക്കെത്തുന്നതിനും അഭിപ്രായങ്ങൾ പറയുന്നതിനും ഒരു പാടൊരു പാട് നന്ദി

      ഇല്ലാതാക്കൂ