പേജുകള്‍‌

തിങ്കളാഴ്‌ച, ഫെബ്രുവരി 10, 2014

പപ്പയും, അച്ഛനും

മരുഭൂവിന്റെ തണുപ്പിൽ
വെറുതെയൊന്ന് നടന്നു,
പലരും പറയുന്ന,
ഒരു സായാഹ്ന സവാരി.
ഞെട്ടിത്തിരിഞ്ഞൊന്നു നോക്കി,
ഓടിക്കിതച്ചെന്റെ മുന്നിലെത്തുമ്പോൾ,
അവനാവേശമായിരുന്നു,
ഒരഞ്ചു വയസ്സുകാരൻ!
ആരാകുമവനൊപ്പം?
പിറകിലേക്കൊന്നു തിരിഞ്ഞു നോക്കി,
ആരുമില്ല,
എന്നെ പിന്നിലാക്കി ഗമയിൽ തിരിഞ്ഞു നോക്കി,
നടന്നു പോകുന്നവനെ,
ആവേശത്തോടെ ഞാനും പിന്നിലാക്കി,
യൗവനം പടി കടന്നു പോകാറായിട്ടും,
ഒരു കുട്ടി കുസൃതി!

അവന്റെ പുഞ്ചിരിക്കിടയിൽ,
അവനോടു വെറുതേയൊരു ചോദ്യം.
മോന്റെയച്ഛനെവിടെ?"
അച്ഛനില്ല മരിച്ചെന്നവൻ,
ഒറ്റയ്ക്കായെന്നവൻ,
അനാഥനായവനെങ്ങിനെയിവിടെയെത്തിയെന്ന്
സങ്കടപ്പെട്ടു.
ദൂരെ പിറകിൽ
ഇരു കൈകളിലും
പാലും പഴങ്ങളും നിറച്ച
 ഭാരമേറ്റി വരുന്നവനെ കണ്ടു
പിന്നേയും ഒരു ചോദ്യം 
"അപ്പോഴതാരാ?"
അത് പപ്പയെന്നവൻ!
അച്ഛൻ മരിച്ച് പപ്പയെ കൂട്ടി നടക്കുന്നവനെ കണ്ട്  
നെടുവീർപ്പിട്ട്,
തെല്ലിട നിന്നു,,
ഒപ്പം അവനും..
പിന്നെ പപ്പ യായവനോട് ചോദിച്ചു,
ഇവനാരാ?“
എന്റെ മകൻ
”...പിന്നെ മരിച്ച അച്ഛനാരാ?“
അതെന്റെയച്ഛൻ!

11 അഭിപ്രായങ്ങൾ:

  1. പാവം അനാഥന്‍. ഒരു പപ്പയുണ്ടെന്നല്ലേയുള്ളു!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെയതെ.. പാവം കുട്ടി...വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി അജിത്തേട്ടാ...

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി തങ്കപ്പേട്ടാ

      ഇല്ലാതാക്കൂ
  3. പപ്പയുടെ സ്വന്തം അനാഥന്‍.. :)

    മറുപടിഇല്ലാതാക്കൂ
  4. ഹാ...ഹാ ...ഹാ ...........ഇന്നത്തെ കുട്ടികള്‍ക്ക് എത്ര പേരാ ...അച്ഛനും ,പപ്പയും അപ്പയും ............അമ്മയും മമ്മിയും .............

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @മിനി പിസി -വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

      ഇല്ലാതാക്കൂ
  5. പപ്പയുടെ മകനും അച്ഛന്റെ മകനും

    മറുപടിഇല്ലാതാക്കൂ