പേജുകള്‍‌

ഞായറാഴ്‌ച, ജൂൺ 13, 2010

അറിയുന്ന പണി

"കളിമണ്ണ്‌ തൊട്ടവനെല്ലാം നല്ല കുശവനാവില്ല!" - ഒരു വെളിപാട്‌ അയാൾക്കുണ്ടായി.


അലക്കിതേച്ച ഷർട്ടും മുണ്ടുമിട്ട്‌ ബീവറേജസിനു മുന്നിൽ ക്യൂ നിന്നു.

കുടിച്ചു കൂത്താടി ഭാര്യയെ തല്ലി.. മക്കളെ തല്ലി.. ചോറും കറികളും വെച്ച മൺകലങ്ങൾ പുറത്തെറിഞ്ഞു കളിമണ്ണിനോടുള്ള അരിശം തീർത്തു..

ക്രമേണ അയാൾക്കറിയുന്ന പണി ഇതു മാത്രമാണെന്ന് ഭാര്യയും മക്കളും സമ്മതിച്ചു കൊടുത്തു..അയാൾ സന്തോഷവാനായി ... .തികട്ടി വന്ന മാലിന്യം പുറത്തേക്ക്‌ വമിപ്പിച്ച്‌ അയാൾ പറഞ്ഞു" ..എല്ലാവരും അറിയുന്ന പണി ചെയ്ത്‌ ജീവിക്കണം അല്ല്ലാതെ...!"

1 അഭിപ്രായം:

  1. താങ്കളുടെ പോസ്റ്റുകള്‍ ഒന്നും അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ലെന്ന് തോന്നുന്നു. അതിനുള്ള സെറ്റിങ്ങ്സ് ചെയ്യൂ. കൂടുതല്‍ പേര്‍ പോസ്റ്റുകള്‍ കാണാന്‍ അതുപകരിക്കും.

    മറുപടിഇല്ലാതാക്കൂ