ധ്യാന നിമഗ്നനായ യേശു മെല്ലെ കണ്ണുതുറന്നു..ശിഷ്യന്മാർ അടുത്തില്ല..പതുക്കെ വലിഞ്ഞു കളഞ്ഞിരിക്കുന്നു...
..... കുറച്ചു ദൂരെ പുരുഷാരം ആഹ്ലാദ തിമർപ്പിലാണ്...ചിലർ ആക്രോശിക്കുന്നു.
...." ഇത്രയും ആഹ്ലാദവും ആക്രോശവും എന്തിനാണ്?."..യേശു മെല്ലെ എഴുന്നേറ്റു പുരുഷാരത്തിനടുത്തേക്ക് നടന്നു.
. ശിഷ്യന്മാർ എല്ലാവരും അവിടെ വാ പിളർന്ന് നിൽക്കുന്നു. എന്തോ പ്രകടനം വീക്ഷിച്ചു പൊട്ടിപൊട്ടിച്ചിരിക്കുന്നു....വേദന കൊണ്ട് പുളഞ്ഞ നിലവിളികൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നു.... എല്ലാവരുടേയും കയ്യിൽ കല്ലുകൾ.!!.. ശിഷ്യന്മാർ കൈകളിലും മേൽ വസ്ത്രങ്ങളിലും കല്ലുകൾ പൊതിഞ്ഞു പിടിച്ചിരിക്കുന്നു..! .
യാദാർത്ഥ്യം മനസ്സിലാക്കിയ യേശു പുരുഷാരത്തോടായി പറഞ്ഞു..."... നിങ്ങളിൽ ഒരു നാളും പാപം ചെയ്യാത്തവർ കല്ലെറിയട്ടേ!...."
കേട്ട പാതി കേൾക്കാത്ത പാതി എല്ലാവരും കല്ലെറിഞ്ഞു..ചെകിടടയ്ക്കുന്ന നിലവിളികൾ!. രക്തം തളം കെട്ടി നിൽക്കുന്നു.. ചിലരുടെ അങ്കികളിൽ ചിതറി തെറിച്ച രക്തം!
...പുരുഷാരം ആവേശത്തിമർപ്പിലാണ്.. . ചിലർ ഇതുവരെ പാപം ചെയ്തില്ലെന്ന് തെളിയിക്കാൻ കല്ലു കിട്ടാത്ത നിരാശയാൽ അടുത്ത് നിൽക്കുന്നവരോട് ദേഷ്യപ്പെട്ടു....
ശിഷ്യന്മാരും അക്കൂട്ടത്തിൽ മത്സരിക്കുന്നുണ്ടായിരുന്നു..അൽപ സമയത്തിനകം പിടച്ചലും ,നിലവിളികളും ശാന്തതയ്ക്ക് വഴിമാറിയിരുന്നു...
യേശുവൊഴികെ എല്ലാവരും കല്ലെറിഞ്ഞു...
....യേശു നിരാശനായി...താനൊഴിച്ച് എല്ലാവരും നിഷ്ക്കളങ്കരും ഇന്നേ വരെ പാപം ചെയ്യാത്തവന്മാരുമാണെന്ന് ബോധ്യപ്പെട്ടു.. ഇനിയും പാപ ഭാരം ചുമന്ന് കുരിശിലേറാൻ അശക്തനായതിനാലോ, തന്റെ കുരിശേറ്റം അപമാനിക്കപ്പെട്ടതിനാലോ.."."ഇനിയൊന്നും പറയാനില്ല.." എന്ന് പറഞ്ഞുകൊണ്ട് കുനിഞ്ഞ ശിരസ്സുമായി യേശു അവിടെ നിന്നും അപ്രത്യക്ഷനായി...
പുരുഷാരം വിജയിച്ചതിന്റെ ആർപ്പു വിളികളോടെ പരസ്പരം കൈ കൊടുത്തു പിരിഞ്ഞു....ചിലർ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു.... പാപിയല്ലെന്ന് തെളിയിച്ചതിന്റെ 916 മാർക്ക് അവരുടെ മുഖങ്ങളിൽ നിഴലിച്ചിരുന്നു ..
--------
വാൽ കഷ്ണം:-
...കല്ലെറിഞ്ഞവനേയും പൂമാല എറിഞ്ഞവനേയും നാണയം എറിഞ്ഞവനേയും കാർക്കിച്ചു തുപ്പിയവനേയും ആണിയടിച്ചവനേയും യേശു ഒരു പോലെ ഉൾക്കൊണ്ടു..അദ്ദേഹത്തിന്റെ സഹനത്വം
.. അതു തന്നെയാകണം അദ്ദേഹത്തിന്റെ മഹത്ത്വം...അതു കൊണ്ട് തന്നെയാകണം ആരാണ് പാപി എന്നതിൽ കൺ ഫ്യൂഷനും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ