പേജുകള്‍‌

ശനിയാഴ്‌ച, ജൂൺ 05, 2010

അറിവില്ലായ്മ

കൈപിടിച്ചു നോക്കി,


പിച്ചവെപ്പിച്ചും, തൂക്കം നോക്കിയും,

കൂട്ടിയും കുറിച്ചും,

പിന്നെയും ഉൽകണ്ഠ!

അവൻ വളർന്നോ?,

എത്രത്തോളം?

എവറെസ്റ്റോളം?

ആകാശത്തോളം?

അമ്പിളിക്കല പിടിച്ചെടുക്കാൻ വരെ,

അമ്മയുടെ മനസ്സിന്റെ ദൃഢവിശ്വാസം!

അച്ഛന്റെ കിനാക്കളുടെ താരാട്ട്‌!

അവൻ വളർന്നു,

ടൈ കെട്ടി ചുരുങ്ങിയ കഴുത്ത്‌,

മോഡേൺ സ്റ്റാമ്പ്‌ പതിഞ്ഞ ശരീരം!

ക്ലബ്ബുകളുടെ മെമ്പർഷിപ്പ്‌!

ഷാമ്പൂ പതപ്പിച്ചു പാറ്റിയ മുടിയിഴകൾ,

തഴുകി തലോടി,

ഉടയാടകളിൽ അശേഷം വിശ്വാസമില്ലാത്ത

ആണും പെണ്ണുംകെട്ട,

പെണ്ണുങ്ങളുടെ കൊഞ്ചലുകൾ

സാകൂതംശ്രവിച്ച്‌!


വൃദ്ധമന്ദിരത്തിലേക്കുന്തിയ മാതാപിതാക്കൾ,

അവനറിയാത്ത തളർച്ച!

സ്വന്തം ചവിട്ടടി മണ്ണും എങ്ങോപോയൊളിച്ചു,

ആരോ ഫിറ്റുചെയ്ത ചിരികൾ,

അസ്തമനം കാത്തിരിക്കുന്നു,

അവനും വൃദ്ധമന്ദിരം,

അല്ലെങ്കിൽ ചെങ്കുത്തായ പാറകൾക്കിടയ്ക്ക്‌,

പിച്ചവെക്കാൻ നീട്ടിയ കരങ്ങളാൽ,

ഒരു ചെറു തള്ള്‌,

അതുമല്ലെങ്കിൽ,

അമ്മിഞ്ഞ കവിഞ്ഞൊഴുകിയ ചുണ്ടുകളിൽ,

കാർക്കോടക വിഷം!

ഡോക്ടറേ ഒരിഞ്ചക്ഷൻ,

പണം പ്രശ്നമല്ല!

1 അഭിപ്രായം:

 1. പിച്ചവെക്കാന്‍ നീട്ടിയ കരങ്ങളാല്‍,
  ഒരു ചെറു തള്ള്‌,

  അതുമല്ലെങ്കില്‍,

  അമ്മിഞ്ഞ കവിഞ്ഞൊഴുകിയ ചുണ്ടുകളില്‍,
  കാർക്കോടക വിഷം!

  ഡോക്ടറേ ഒരിഞ്ചക്ഷന്‍
  പണം പ്രശ്നമല്ല.......................

  "ഈ വരികളെയാണ് നമ്മള്‍ ഹൃതയസ്പര്ഷി എന്ന് പറയുന്നത്."

  മറുപടിഇല്ലാതാക്കൂ