പേജുകള്‍‌

ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

മോണൊലിസ!

ചിത്രകാരനല്ലാതിരുന്നിട്ടും അയാൾ ചിത്രം വരയ്ക്കുകയാണ്‌..വിശ്വപ്രസിദ്ധമായ ഒരു ഡാവിഞ്ചി ചിത്രമായിരുന്നില്ല..... അതു മറ്റേതെങ്കിലും വിശ്വസുന്ദരി ആയിരുന്നില്ല..! .. അത്‌ യവന സുന്ദരി ആയിരുന്നില്ല..!.കുട്ടിത്തം മാറാത്ത വെറും നാടൻ പെണ്ണ്‌!.. എന്നിട്ടും ആളുകൾ ചിത്രം കണ്ടു പകച്ചു നിന്നു പറഞ്ഞു “മോണോലിസ!..”

വർഷങ്ങൾ നീണ്ട സപര്യ..!. അയാളുടെ കരവിരുതുകൾ, നിറക്കൂട്ടുകൾ….. അതിൽ പതിയുകയായിരുന്നു....!വിലപേശി ചിത്രം അൽപസമയമെങ്കിലും സ്വന്തമാക്കാനെത്തിയവർ നിരവധി..!ചിത്രം സ്വർണ്ണമഴയൊരുക്കുകയാണ്‌...!
ചിത്രകാരൻ സാമ്പത്തിക വിദ്ധഗ്ധനാവുകയാണ്‌..!
അയാളുടെ ഭാര്യ പണമെണ്ണി മടുക്കുകയാണ്‌..!ഇപ്പോൾ കൗമാരം വിട്ടുമാറാത്ത മോണോലിസ കാക്കികളുടെ സംരക്ഷണത്തിൽ തെരുവുകൾ തോറും നടന്ന്, ചിത്രം ക്ഷണനേരമെങ്കിലും സ്വന്തമാക്കാൻ ശ്രമിച്ച ഭ്രാന്തന്മാരുടെ ഭ്രാന്തിന്റെ ഡിഗ്രി അളക്കുകയാണ്‌...!.

അവിടെയും ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടേണ്ടവരുടെ വിലപേശലുകൾ ...!..

ചിത്രം നശിപ്പിക്കാനുള്ള വ്യഗ്രതകൾ..!ഇരുൾ മൂടുകയാണ്‌..!ഇപ്പൊഴും ആളുകൾ ചിത്രം വിലയിരുത്തുകയാണ്‌...!ചിലർ പറഞ്ഞു മോണൊലിസ ചിരിക്കുകയാണ്‌...!ചിലർ പറഞ്ഞു മോണൊലിസ കരയുകയാണ്‌..!…വിഷാദം, രൗദ്രം, ശാന്തം, ലാളിത്യം,ലാസ്യം,ശൃംഗാരം, ഭീതി... ആലസ്യം..!..

ആളുകളുടെ വീക്ഷണ കോണുകൾ നീളുകയാണ്‌…കഥകൾ മെനയുകയാണ്‌….!

ചാനലുകൾ ചർച്ചകൾ സംഘടിപ്പിക്കുകയാണ്‌!യദാർത്ഥത്തിൽ മോണോലിസ ചിരിക്കുകയാണോ?.. അതോ കരയുകയാണോ?.. അതോ ഞെരടപ്പെട്ട പൂമൊട്ടായ ജന്മമോർത്ത്‌...!..

ചരിത്രകാരന്മാർ ചരിത്രം കുറിക്കുകയാണ്‌….അതെ മോണോലിസ ജനയിതാക്കളാൽ കശക്കപ്പെട്ട ആധുനികതയുടെ കഥ വരച്ചു വെച്ചതാണ്‌!..മാന്യന്മാരാൽ രചിക്കപ്പെട്ട കൃതികളുടെ ചുരുൾ നിവർക്കുകയാണ്‌..!.. എന്നിട്ടും ചിത്രകാരന്മാർ....!!

6 അഭിപ്രായങ്ങൾ:

  1. ചിത്രകാരന്‍ അല്ലെങ്കില്‍ രചയിതാവ് അതുമല്ലെങ്കില്‍ ജനയിതാവ് എന്നും ചരിത്രം കുറിക്കുന്ന ചരിത്രകാരന്മാരാല്‍ വികൃതരാക്കപ്പെടുമെന്നതാണ് ചരിത്രം...

    മറുപടിഇല്ലാതാക്കൂ