പേജുകള്‍‌

വ്യാഴാഴ്‌ച, ജനുവരി 02, 2014

കൊതുക്!

രക്ത ചോപ്പുണ്ട് കൈയ്യിൽ,
പാവപ്പെട്ടവരെ പിഴിഞ്ഞെടുത്ത രക്തം,
അവരുടെ ഭാഷയിൽ വെറും
കൊതുക്!
അവരോ, കൊതുകിന്റെ നെയ്യ് തവണകളായി ഊറ്റിയെടുത്ത്,
നെയ്പ്പായസം കുടിക്കുന്നവർ!
എന്നിട്ടും കൊതുകുകൾ ജയ് വിളിച്ചു,
നമുക്കുവേണ്ടി നമ്മളാൽ തിരഞ്ഞെടുത്തു
ഭരിക്കുന്നവർ!

ഭരണം
നമുക്ക് വേണ്ടിയോ, അവർക്കോ എന്നതാണ്‌ സംശയം
വോട്ട് കൊയ്ത്,
അശ്വമേധയാഗം നടത്തി,
ചക്രവർത്തിയായവർ!
ചക്രവർത്തികളുടെ ചക്രവർത്തികൾ!

അവരുടെ കണ്ണു തുറക്കാൻ
ചൂലെടുത്ത്,
വെൺ ചാമരം വീശുന്നവർ വീശട്ടെ!
ചാണകം കുടയുന്നവർ കുടയട്ടേ!
ശുദ്ധീകരണം എന്നും ആവശ്യം!
എങ്കിലും ആശിച്ചു പോകുന്നു
ചരിത്രത്തിന്റെ താളുകളിൽ
അവരും ചക്രവർത്തിമാരായി
മാറാതിരിക്കട്ടേ!
കൊതുകുകൾ എന്നും കൊതുകുകളും!

6 അഭിപ്രായങ്ങൾ:

  1. ചോര നുണയാതിരിക്കട്ടേ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ...നമ്മൾ അവരെ ദ്രോഹിക്കുന്ന കൊതുകുകളും.. അവർ രാജാക്കന്മാരും... വായനയ്ക്ക് നന്ദി തങ്കപ്പെട്ടാ..

      ഇല്ലാതാക്കൂ
  2. കൊതുക് പൊരുതിയാലെത്രത്തോളം!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അധികാരത്തിലേറുന്നതുവരെ ജനം രാജാവാണ്‌.. അധികാരത്തിലേറിയാൽ അവർ രാജാവും , ജനം അവരെ ദ്രോഹിക്കുന്ന കൊതുകുകളും..വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

      ഇല്ലാതാക്കൂ
  3. ഒട്ടും സംശയം വേണ്ട.ഭരണം അവർക്കു വേണ്ടിത്തന്നെ. നല്ല കവിത

    കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ.

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതു വെറും കുത്തിക്കുറിക്കൽ ആയതു കൊണ്ടാണ്‌... കവിതയല്ലാത്തതു കൊണ്ടാണ്‌ പോസ്റ്റാത്തത്....വന്നതിനും , അഭിപ്രായത്തിനും ഒരു പാട് നന്ദി. സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ