പേജുകള്‍‌

ശനിയാഴ്‌ച, ജനുവരി 25, 2014

അയാൾ..

ഹൃദയരക്തം ചാലിച്ചു കണ്ണെഴുതി,
തിരിഞ്ഞു നില്ക്കുമ്പോഴാരോ,
പുറത്തു തട്ടുന്നു,
പിന്നെയൊരു വാക്ക്,
"നിന്റെ യാതനയെനിക്കറിയാം",
അപ്പോൾ അടഞ്ഞ വാതിൽ വിടവിലൂടെ,
മറ്റൊരാളുടെ ചെവിയിൽ തട്ടി,
പൊട്ടിച്ചിരിയോടൊപ്പം
പുറത്തെത്തിയ വായുവിൽ,
മുൻപ് അലിഞ്ഞു ചേർന്നതോ?
ഹിമാർഎന്നൊരു മൂന്നക്ഷരം?
ചെയ്യാത്ത കുറ്റത്തിന്റെ വിഴുപ്പു ചുമന്ന കൂലി!

വീണ്ടും തുളഞ്ഞു കയറുന്ന വിശപ്പു കൊണ്ടു
തുലഞ്ഞു പോയ ഉദരത്തെ ബെൽ റ്റു കൊണ്ട്,
മുറുക്കി ക്കെട്ടി സാന്ത്വന്വിപ്പിച്ച്,
ചായ കോപ്പയും,
ബിരിയാണി പാത്രവുമായി അയാൾ നീങ്ങി,
ആട്ടും തുപ്പും കേട്ടുകൊണ്ട്
മരുഭൂവിന്റെ മക്കളുടെ അടുത്തേക്ക്,
ഇടയിൽ വെറുതെ ചിന്തിച്ചു.
"അദ്ദേഹമെന്റെ യാതന,
മനസ്സിലാക്കുന്നുണ്ടാകണം!"

നടു നിവർക്കാൻ കിട്ടിയ ഇടവേളയിൽ,
സന്തോഷത്തോടെ വീട്ടിലേക്കൊരു ഫോൺ....
അവിടെയാരും ഉണ്ടായിരുന്നില്ല..
എന്നും മിച്ചം വന്ന സന്തോഷം
കച്ചവടമാക്കാൻ പോയവരെ കാത്ത്,
ഫോണുറങ്ങുമ്പോൾ,
കബ്ബൂസിന്റെ രുചിയോടൊപ്പം
 ഒരു കട്ടൻ ചായ മോന്തി,
ചുമടെടുക്കുന്ന
മറ്റുള്ള ഇരുകാലികളായ നാല്ക്കാലികളോട്,

അയാൾ വീമ്പ് പറഞ്ഞു.
"ഒരു പാട് ഉടുപ്പുകൾ
നാട്ടിലേക്ക് അയച്ചിട്ടുണ്ട്..
..ന്നാലും.."
"കുറച്ച് തരണം
നിന്റെ അറബി കുട്ട്യളുടെ ഉടുപ്പ്..
ന്റെ കുട്ട്യൾക്കും അയക്കാനാ“
മറ്റൊരുവൻ!

അറബി കുട്ടികൾ ഉപയോഗിച്ച്
വലിച്ചെറിഞ്ഞ ഒരു കെട്ടുടുപ്പ് 
അയാൾ അവനു സമ്മാനിക്കുമ്പോൾ,
ആ കണ്ണുകളിലും ഒരു തിളക്കം!

12 അഭിപ്രായങ്ങൾ:

 1. യാതനകള്‍ മനസ്സിലാക്കുന്നത് ചുരുക്കം ചില മനുഷ്യര്‍ മാത്രമാണ്. വേറൊന്നുമില്ല, വേറാരുമില്ല

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ അജിത്തേട്ടാ.. താങ്കൾ പറഞ്ഞതാണ്‌ സത്യം..വായനയ്ക്ക് നന്ദി

   ഇല്ലാതാക്കൂ
 2. ഖുബ്ബൂസ് ജീവിതങ്ങൾ

  നല്ല കവിത

  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്ക് താങ്കൾക്ക് നന്ദി.. അഭിപ്രായങ്ങൾക്കും

   ഇല്ലാതാക്കൂ
 3. യാതന മനസ്സിലാക്കുന്നുണ്ടെന്ന തോന്നലിലുണ്ടാകുന്ന ആശ്വാസം!
  നന്നായിട്ടുണ്ട്
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. താങ്കൾ പറഞ്ഞതു സത്യം തങ്കപ്പെട്ടാ.. വായനയ്ക്ക് നന്ദി

   ഇല്ലാതാക്കൂ
 4. ഹിമാർ എന്ന മൂന്നക്ഷരം. ചിലപ്പോൾ നാൽക്കാലി, മറ്റുചിലപ്പോൾ ഇരുകാലി.

  മറുപടിഇല്ലാതാക്കൂ
 5. അധ്വാനവും കഷ്ടപ്പാടും മനസ്സിലാക്കുന്ന ഉറ്റവര്‍ ഉണ്ടങ്കില്‍ അത് മനസ്സിന് നല്‍കുന്ന സുഖം പറഞ്ഞറിയിക്കാന്‍ ആവാത്തതാണ്.

  മറുപടിഇല്ലാതാക്കൂ
 6. യാതനാപൂര്‍ണ്ണമായ ജീവിതം ...

  അനുഭവിച്ചറിഞ്ഞതിനാലോ എന്തോ ഇത്തരം വരികളിലൂടെ മനസ്സ് ചരിക്കുമ്പോള്‍ കണ്‍കോണ്‍ നനയുന്നത് സ്വാഭാവികം അല്ലെ? നല്ല വരികള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വേണുഗോപാലേട്ടാ... താങ്കൾ പറഞ്ഞത് ശരിയാണ്‌ വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

   ഇല്ലാതാക്കൂ