പേജുകള്‍‌

ശനിയാഴ്‌ച, ജനുവരി 04, 2014

യാത്ര...

രക്തം കിനിഞ്ഞിറങ്ങുന്ന ഹൃദയത്തിനും,
തപിച്ചുരുകുന്ന മനസ്സിനും,
അടഞ്ഞു പോയ തൊണ്ടയ്ക്കും,
കണ്ണീർ തടാകത്തിനും,
സ്വസ്ഥത കൊടുത്ത്,
ഭൂമിവിട്ടകലുമ്പോൾ,
തളർന്നു പോകുന്നതെവിടെയാണ്‌?
കണ്ണീരൊന്നടർന്നു പോകുന്നതെന്താണ്‌?
നന്മ നിറഞ്ഞവരേ
നിങ്ങൾക്ക് മംഗളം ഭവിക്കട്ടേ,
എന്ന് പറയാൻ വിട്ടു പോകുമ്പോഴോ?
അല്ലെങ്കിൽ വിട പറയുമ്പോഴോ?

വീണ്ടും കണ്ണോന്നു
തുറന്നു ചുറ്റും നോക്കും,
മകനേ, നീയെത്തിയോ എന്നൊന്നറിയാൻ!
പിന്നെ  യാത്രയാകും,
അവൻ തന്ന വിസയിൽ,
അവന്റെ ലോകത്തേക്ക്!
അപ്പോഴെങ്കിലും നീ സമ്മാനിച്ച,
സദനത്തിന്റെ തീരത്ത്,
നീയ്യെത്തുമോ?
നിന്റെ സമാധാനത്തിന്‌,
ക്യാമറയിൽ ഒപ്പിയൊന്നെടുക്കാൻ
ഒരു പിടി പൊട്ടിക്കരച്ചിലുമായ്!

6 അഭിപ്രായങ്ങൾ:

 1. അവൻ തന്ന വിസയിൽ,
  അവന്റെ ലോകത്തേക്ക്!
  അത്രയേയുള്ളൂ!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ തങ്കപ്പേട്ടാ.വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

   ഇല്ലാതാക്കൂ
 2. സമകാലികപ്രസക്തിയുള്ള വരികൾ.

  വളരെ നല്ലൊരു കവിത.കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ സതീഷ്.


  ശുഭാശംസകൾ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കെത്തുന്നതിലും അഭിപ്രായത്തിനും ഒക്കെ ഒരു പാട് നന്ദി..

   ഇല്ലാതാക്കൂ
 3. മറുപടികൾ
  1. വിസ എന്നെഴുതിയതാണോ?.. അതോ അതിന്റെ അർത്ഥത്തേയാണോ ഉദ്ദേശിച്ചത് അജിത്തേട്ടാ... എന്തായാലും വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

   ഇല്ലാതാക്കൂ