പേജുകള്‍‌

ശനിയാഴ്‌ച, ജനുവരി 11, 2014

നിങ്ങൾക്കായിരം നന്ദി..

പറയാൻ മറന്നു പോയത്,
എന്റെ തനിമയാണ്‌,
എന്നും മനസ്സിലിട്ടടക്കി പിടിച്ച,
നിങ്ങളോടുള്ള തീർത്താൽ തീരാത്ത നന്ദി!
കേൾക്കാൻ കൊതിച്ചത്,
ഒരിറ്റു സ്നേഹമാണ്‌,
ഞാനൊരിക്കലും
നിങ്ങളെ മറക്കില്ലെന്ന നിങ്ങളുടെ
പൂർണ്ണ വിശ്വാസം.

എന്നിട്ടും!
അഹങ്കാരിയാണ്‌ ഞാനെന്ന്,
നിങ്ങൾക്കും,
നിങ്ങളെന്നെ മറന്നുവെന്ന്
എനിക്കും തോന്നിയിരിക്കണം,

അല്ലെങ്കിൽ
കൂലം കുത്തിയൊഴുകിവന്നിരുന്ന
കണ്ണീർ പാച്ചിലിൽ പെട്ട്
ഒഴുകി നടന്നപ്പോൾ,
അഹങ്കരിച്ചാർത്തു
നടക്കുകയാണെന്ന് നിങ്ങളും,
വിളിച്ചന്വേഷിച്ചില്ലല്ലോ എന്ന്
ഞാനും മനസ്സിലിട്ടടക്കി
പിടിച്ച് നടക്കില്ലല്ലോ?

ഫേസ് ബുക്കിന്റെ
കണക്ഷനിൽ,
ചുമ്മാ ഒരു തമാശയ്ക്ക്,
സോറീഡാ എന്ന്
പേരുവെച്ചു തുന്നി പിടിപ്പിക്കാൻ ഞാനോ,
നിങ്ങളോ മറന്നു പോകുന്നത്,
സുഹൃത്തുക്കളുടെ ബാഹുല്യം കൊണ്ടാകണം..
അല്ലെങ്കിൽ ഇന്നലെ നെറ്റിൽ കണ്ട
മുഖത്തിന്റെ മൂല്യമില്ലായ്മ?

അതോ....
ഇന്ന് ആർക്ക് ആരോടാണ്‌
സ്നേഹം!!എന്ന
കലികാല സത്യത്തെ ഞാനോ
നിങ്ങളോ വെറുതെ ഓർത്തു പോയതായിരിക്കുമോ?

ഒരു ചെറുചാണുദരത്തിനായി,
 ജീവിതം തന്നെ ബലികഴിക്കാൻ,
പരക്കം പാഞ്ഞു നടക്കുമ്പോൾ,
സമയമില്ലാത്തതാകാം.

അതുമല്ലെങ്കിൽ,
കാലത്തിന്റെ കൂലംകുത്തിയൊഴുകലിൽ,
ദു:ഖത്തിന്റെ തീരത്ത്,

നിങ്ങളും കൂനിക്കൂടിയിരിക്കയാകാം.

എന്തായാലും,
ഈ പാന്ഥാവിൽ,
ഈ നെറ്റിന്റെ തീരത്ത് കണ്ടുമുട്ടിയ,
സന്മനസ്സുകളെ,
നിങ്ങൾക്കായിരം നന്ദി..

6 അഭിപ്രായങ്ങൾ:

 1. അപ്പൊ അതൊക്കെ കൊണ്ടാകണം നമ്മളും പരസ്പരം അറിയാതെ പോയതും..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മനോജ് ജീ.. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

   ഇല്ലാതാക്കൂ
 2. വലയില്‍ വീണ കിളികളാണ് നാം!!!!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി അജിത്തേട്ടാ

   ഇല്ലാതാക്കൂ
 3. തിര കൊണ്ടുപോകാതിരുന്നാല്‍ മതി............
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ.. തങ്കപ്പേട്ടൻ പറഞ്ഞതു ശരിയാണ്‌.. വായനയ്ക്ക് നന്ദി

   ഇല്ലാതാക്കൂ