പേജുകള്‍‌

വ്യാഴാഴ്‌ച, ജനുവരി 02, 2014

2014

പുതു വർഷമാണത്രെ,
വിശ്വസിക്കാനാകുന്നില്ല..!
ചക്രവാളത്തിന്റെ
ചുവപ്പു പരവതാനിയിൽ,
നെറ്റിയിൽ സിന്ദൂരമണിഞ്ഞ്,
പ്രതീക്ഷകളുടെ വരവ്.!
കാത്തിരിക്കുന്നവർ
കുരവയിടുന്നു,
ആർപ്പു വിളിക്കുന്നു.

കുത്തി നോവിക്കലിന്റെയും
പരിഹാസത്തിന്റേയും
ചീന്തുകൾ,
പെയ്തൊഴിഞ്ഞു പോയ കുറ്റങ്ങളും,
കുറവുകളും.
മനസ്സിലിട്ടടക്കി ,
വിങ്ങലിലായവർ.

ചത്തു പോയ വർഷത്തിന്റെ,
മഞ്ചൽ പേറിയോർ,
ശവമടക്കു കഴിഞ്ഞു തിരിച്ചെത്തും,
പിന്നെയൊന്നവരും ആർപ്പു വിളിക്കും,
ഒരു യുഗത്തിന്റെ പുത്തനുണർവ്
ആവാഹിക്കുവാൻ,..!


കണ്ണീരിന്റെ നനവ്
ചുണ്ടിന്റെ വിതുമ്പൽ,
ഒക്കെ തുടച്ചെറിഞ്ഞുള്ള പുതിയൊരു വർഷം,
ആ പാൽ പുഞ്ചിരിയുണ്ടാകട്ടേ,
നിങ്ങൾക്കുമെനിക്കും!

8 അഭിപ്രായങ്ങൾ:

 1. ഭാഗ്യപരീക്ഷണത്തിലൂടെ...................?!!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. വളരെ നന്നായി എഴുതി. ജീവിതത്തിൽ പാൽപ്പുഞ്ചിരി നിറയട്ടെ.

  പുതുവത്സരാശംസകൾ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സൗഗന്ധികം- ഇവിടെ വന്നതിനു നന്ദി.. കമന്റിയതിനും.

   ഇല്ലാതാക്കൂ
 3. വളരെ നന്നായി എഴുതി. ജീവിതത്തിൽ പാൽപ്പുഞ്ചിരി നിറയട്ടെ.

  പുതുവത്സരാശംസകൾ...

  മറുപടിഇല്ലാതാക്കൂ
 4. വളരെ നന്നായി എഴുതി. ജീവിതത്തിൽ പാൽപ്പുഞ്ചിരി നിറയട്ടെ.

  പുതുവത്സരാശംസകൾ...

  മറുപടിഇല്ലാതാക്കൂ
 5. പുതുവര്‍ഷം എത്രത്തോളം പുതിയത്?

  മറുപടിഇല്ലാതാക്കൂ