പേജുകള്‍‌

വ്യാഴാഴ്‌ച, ജനുവരി 02, 2014

നഷ്ടക്കണക്ക്

ഭാവി ഭാഗധേയം നിർണ്ണയിക്കുന്നത്
എന്നും പണമാണ്‌,
പരുന്തു പറക്കാത്ത സാമ്രാജ്യത്തിൽ,
ദാരിദ്രത്തിനെന്തു പ്രസ്ക്തി!
ഒരത്താഴ പഷ്ണിക്കാരനെ,
പട്ടിണിക്കിട്ട് കൊന്ന്,
ഒന്ന്, രണ്ട്, എന്ന് ധനം കൂട്ടി വെക്കുമ്പോൾ,
നമ്മൾ എഴുന്നേറ്റ് നില്ക്കും,
രാജ്യദ്രോഹികൾ എന്നു വിളിച്ചല്ല,
രാജാക്കന്മാർ എന്നവരെ വിളിച്ച്!

അതിലോരോ രാജ്യദ്രോഹിയും,
പാവപ്പെട്ടവന്റെ ശരീരം പിഴിഞ്ഞെടുത്ത്,
പെട്രോളുണ്ടാക്കി വില്ക്കും,
ബാക്കി ഗ്യാസാക്കിയും!
കണക്കുകളിലെ നഷ്ടങ്ങൾ,
അവർക്കുള്ള ലാഭങ്ങളാണ്‌.
ഭരണാധികാരിക്കതറിയാമെന്ന്
നമ്മളറിഞ്ഞാലും
തിരുവായ്ക്കെതിർവായില്ല്ലാതെ
നമ്മൾ കണ്ണുകെട്ടണം!
വായമൂടണം!

അപ്പോൾ മൗനം തിന്നു,
അവർക്കൊക്കെ ആയുരാരോഗ്യം നേർന്ന്,
നമ്മുടെ ഭരണാധികാരികളുണ്ടാകും,
ജനത്തിനു വേണ്ടി ജനങ്ങളാൽ ഭരിക്കുമെന്ന്
കരുതി നെഞ്ചിലേറ്റിയപ്പോൾ,
ജനങ്ങളെ ചാക്കിലാക്കി,
മൂലക്കിട്ട രാജാക്കന്മാർ!
ചാക്കിൽ കിടന്ന് മോങ്ങിയാൽ,
തലയ്ക്കിട്ടു കൊട്ടാൻ
വഴികണ്ടു പിടിക്കാൻ
 മടിക്കാത്തവർ!


4 അഭിപ്രായങ്ങൾ:

  1. ദീപസ്തംഭം മഹാശ്ചര്യം
    എനിക്കും കിട്ടണം പണം
    അത്രയല്ലേ ഭരണാധികാരിക്കും വേണ്ടൂ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ.. വായനയ്ക്ക് നന്ദി.. കമന്റിനും.. സ്നേഹപൂർവ്വം

      ഇല്ലാതാക്കൂ
  2. എന്നിട്ടും രാജാക്കന്മാരെ ചുമന്നുകൊണ്ട് നടക്കാന്‍, ന്യായീകരിക്കാന്‍ നാണം കെട്ട അനുയായികളും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പെണ്ണു പിടിയനായാലും, പിടിച്ചു പറിക്കാരനായാലും നേതാവെന്ന വാലുണ്ടോ, അനുയായികൾ ജയ് വിളിക്കും അജിത്തേട്ടാ..അതാണവരുടെ ഭാഗ്യം..വായനക്കും അഭിപ്രായങ്ങൾക്കും നന്ദി

      ഇല്ലാതാക്കൂ