പേജുകള്‍‌

വ്യാഴാഴ്‌ച, ജനുവരി 16, 2014

പൂജ്യം

                                                     ചിത്രം ഗൂഗിളമ്മച്ചിക്ക് കടപ്പാട്..

വിമർശിക്കുന്നവരിൽ
ഒന്നാമനാകണമെന്ന
നിർബന്ധ ബുദ്ധിയൊന്നുമല്ല.,
അന്ന് പക്വതയില്ലായ്മ,
എന്നെ ചൂഴ്ന്ന് നിന്നിരുന്നു,
ഇന്നും...!
വ്യത്യാസം ഇന്ന് തൊലിയുമായി
സൗഹൃദമായി കൂടു വെച്ചെന്നു മാത്രം!

ആത്മാഭിമാനം നിറച്ചോന്നൂതിയ ശരീരം,
ഹീലിയം നിറച്ച ബലൂണുപോലെ,
ഉയർന്നു പൊങ്ങിയിരുന്നുവോ...?
അറിയില്ല..,
ആരോ ചെറു മൊട്ടു സൂചി കൊണ്ടൊന്ന്,
തൊട്ടപ്പോഴേക്കും!

ഞാൻ ഒരു പാട് വളർന്നിരിക്കുന്നുവെന്ന്
 മനസിലായതപ്പോഴാണ്‌,
വെറും ഒരു പൂജ്യത്തിനൊപ്പം
ഒരു പാട് പൂജ്യങ്ങൾ ബിരുദങ്ങളായി കടന്നു വന്നപ്പോൾ.
പൂജ്യങ്ങൾ ശൂന്യതകളാണ്,
എങ്കിലും..! 
പൂജ്യങ്ങൾക്കും സ്ഥലവാവശ്യമുണ്ടെന്നതും സത്യം,
അതു ഭൂമിയിലല്ലെന്നു മാത്രം,

മനസ്സു പറഞ്ഞു തളരരുത്
ഉലയിലിട്ട് പഴുപ്പിച്ചും,
ചുറ്റികകൊണ്ട് ചതച്ചപ്പോഴും,
ഉള്ളുരുകിയൊലിച്ചു പോയ,
നിന്നെ ഞാനാക്കിയത് ഞാനാണ്‌

ഭാരം നിറഞ്ഞു കുനിഞ്ഞ ശിരസൊന്നുയർത്തി.
പലരും പറഞ്ഞു,
നില്ക്കേണ്ടിടത്തു നിന്നാൽ പൂജ്യത്തിനും വിലയുണ്ടെന്ന്,
നില്ക്കേണ്ടിടത്താണോ നില്ക്കുന്നത്?
അറിയില്ല,

ഇരുട്ടെന്റെ കണ്ണിലെ കൃഷ്ണമണിക്ക്,
തിരശീലയിട്ടപ്പോൾ,
ദിശയറിയാതെ പകച്ചു,
തപ്പിതടഞ്ഞു പഴിച്ചു,
പിഴച്ചു പോയോ ഈ നടപ്പാത?
പിന്നെ പകച്ചൊന്നിരുന്നു!
വെള്ള ത്തിരശീല കൊണ്ടു മൂടുന്നതായൊരു 
സങ്കല്പത്തോടെയിരുന്നു..

ദൂരെ നിന്നു മിന്നിയ മിന്നാമിനുങ്ങിന്റെ ഭാഷ്യം
"ഇത്തിരിപ്പോന്ന ഞാൻ പോലും പ്രകാശം പരത്തുമ്പോൾ,
നിനക്ക് ഈ ഇരുട്ടിന്റെ ശീലകൾ,
 കീറിയെറിയുന്ന ഒരു സൂര്യനായി ജലിച്ചൂടേ?
അതുമല്ലെങ്കിലൊരു നക്ഷത്രമായെങ്കിലും"
പൂജ്യമായൊരുവനെങ്ങെനെ
സംപൂജ്യനാവാനാണ്‌,
ഫിനിക്സ് പക്ഷിയായ് ഉയർത്തെണീറ്റോ?
ഒന്നുമുരിയാടാനാകാതെ,
തല കുമ്പിട്ടിരുന്നു..

10 അഭിപ്രായങ്ങൾ:

  1. നില്‍ക്കേണ്ടിടത്തു നിന്നാല്‍ പൂജ്യനും സംപൂജ്യനാകും!
    നന്നായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. മതിയെന്നൊരു വാക്ക് മതി. പൂജ്യമാകാം

    മറുപടിഇല്ലാതാക്കൂ
  3. നാം നമ്മെ തിരിച്ചറിയുക ,ഭൂമിയില്‍ കാലുറപ്പിച്ചു ,മുന്നോട്ടു നോക്കി നടക്കുക
    കൊള്ളാം നല്ല ചിന്തകള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. ദൂരെ നിന്നു മിന്നിയ മിന്നാമിനുങ്ങിന്റെ ഭാഷ്യം
    "ഇത്തിരിപ്പോന്ന ഞാൻ പോലും പ്രകാശം പരത്തുമ്പോൾ,
    നിനക്ക് ഈ ഇരുട്ടിന്റെ ശീലകൾ,
    കീറിയെറിയുന്ന ഒരു സൂര്യനായി ജ്വലിച്ചൂടേ?
    അതുമല്ലെങ്കിലൊരു നക്ഷത്രമായെങ്കിലും"


    പ്രസാദാത്മകമായ, പ്രകാശം പരത്തുന്ന വരികൾ.

    മുന്നോട്ടുള്ള വഴികളിൽ ഈ ശുഭചിന്തയുടെ പ്രകാശം നയിക്കട്ടെ. എല്ലാ നന്മകളും നേരുന്നു.



    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായങ്ങൾക്കും..വായനയ്ക്ക താങ്കൾക്ക് നന്ദി

      ഇല്ലാതാക്കൂ
  5. “നിൽക്കേണ്ടടത്ത് നിന്ന്നാൽ പൂജ്യത്തിനും വിലയുണ്ട്” - മാനവധ്വനി

    “അവനവന്റെ ധർമ്മത്തിൽ അവനവൻ വലുത്” - ഭഗവത്ഗീത

    നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ സ്നേഹത്തിനു നന്ദി ഹരിനാഥ്.. താങ്കൾ വായിക്കാനെത്തുന്നതിൽ സന്തോഷമുണ്ട്..

      ഇല്ലാതാക്കൂ