പേജുകള്‍‌

ശനിയാഴ്‌ച, ഡിസംബർ 17, 2011

പുത്തൻ സംസ്ക്കാരങ്ങൾ തുടിക്കുമ്പോൾ...

1) പുത്തൻ സംസ്ക്കാരങ്ങൾ തുടിക്കുമ്പോൾ
     പഴമയ്ക്ക് ഭ്രാന്തു വന്നു,
     പുതുമയ്ക്ക് നട്ട പിരാന്തും!
    പഴമ പുതുമയെ പിണക്കിയപ്പോൾ,
    പുതുമ പഴമയെ പിണ്ഡം വെച്ചു!
    ശ്രാദ്ധമുണ്ടു

----------------------------------------------------------

2) മനുഷ്യനു നട്ട പിരാന്തുവന്ന കാലം അച്ഛനേയുമമ്മയേയും പുറത്താക്കി വാതിലടച്ചു..

അച്ഛനുമമ്മയ്ക്കും ഭ്രാന്താണെന്ന് കൂവി വിളിച്ചു!

അതു കണ്ട് കൊച്ചു മക്കൾ കൈ കൊട്ടി ചിരിക്കുന്നുണ്ടായിരുന്നു..

മോട്ടിവേഷനായി ...ഇനി വിജയത്തിന് മുൻ കൂട്ടി ഒരു പ്ലാൻ തയ്യാറാക്കേണ്ടതുണ്ട്.!

“…പപ്പയ്ക്കെത്രാം വയസ്സിലാ ഭ്രാന്തു വരിക…. മമ്മയ്ക്കെപ്പോഴാ …..! .എന്നു കണക്കു കൂട്ടി ഒരു കൺഫ്യൂഷൻ!
 "..പുടവ കൊടുത്തോ, പാന്റിടുവിച്ചോ യാത്രയാക്കേണ്ടത്?.."
------------------------------------------------------------
3)
അപ്പൂപ്പൻ പോകുമ്പോ ലാപ് ടോപ്പ് കൊടുത്തു വിടണംഎപ്പോഴെങ്കിലും വീഡിയോ ചാറ്റു ചെയ്യാലോ“ എന്ന് പറഞ്ഞ് കൊണ്ടിരുന്നപ്പോൾ അപകടം മണത്ത്  “ഈഡിയറ്റ്!...“ നിനക്കിന്ന് ട്യൂഷനില്ലേ?" എന്ന് പറഞ്ഞ് അയാളവന്റെ വായ മൂടി!
"വിറ്റ പശുവിന്റെ പുറം തലോടേണ്ടത്രേ!"
ഓരോ വിശ്വാസങ്ങൾ.!. വിശ്വാസം അതല്ലേ എല്ലാം!

--------------------------------------------
4)
ഭാര്യയ്ക്ക് വീണ രോഗം, ഭർത്താവിന് വീഴ്ത്തിയ രോഗം, മകൾക്ക് വിഷാദരോഗം, മകന് ചുഴലി രോഗം.!....വൈറസ്സ് പനി പടർന്നു പിടിച്ചപ്പോൾ ഡോക്ടർമാർ തർക്കത്തിലായി ....
സിമ്മാണ്! .
.മെസേജാണ്…!
മിസ്ഡ് കോളാണ് …!
മൊബൈലാണ് ..!
ചാനലാണ്.!
സീരിയലാണ്…! -- രോഗ വാഹിനി..!
"ഓന്റെ തലയിൽ ഇടിത്തീ വീഴട്ടെ!" എന്ന് പിറുപിറുത്തോണ്ട് ചാരു കസേരയിൽ എവിടെയോ ഒരു ആട്ടമുണ്ടായിരുന്നു..
.അകമ്പടിയായി ഒരേങ്ങലടിയും!
. വെറസ്സ് വന്ന് മരിച്ച വീടല്ലേ അത്!...

...അകത്തേ കാറ്റു കൊണ്ടാൽ പനി പിടിക്കുമെന്ന് കരുതി പുറത്തേ കാറ്റ് കൊള്ളാൻ പറഞ്ഞു വിട്ട മുത്തച്ഛന്റേയും മുത്തശ്ശിയുടേയും പിറു പിറുപ്പോ?... ശാപ വചസ്സോ?
   

8 അഭിപ്രായങ്ങൾ:

  1. ആനുകാലികങ്ങള്‍ അക്ഷരങ്ങളില്‍
    പല്ലിളിച്ചു കാട്ടി ചിരിക്കുമ്പോള്‍
    എന്റെ വായന വഴിതെറ്റരുത്..

    സതീഷ് നന്നായി ഈ എഴുത്തുകള്‍..

    ഭാര്യയ്ക്ക് വീണതോരോരോ രോഗങ്ങള്‍,
    ഭര്‍ത്താവിനു വീഴ്ത്തല്‍ മാത്രം.. :)

    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  2. ശ്രീ മനുരാജ്,
    താങ്കൾ പറഞ്ഞത് ശരിയാണ്‌...സംസ്ക്കാരം, ഇന്നത്തെ മനുഷ്യൻ കോരിയും വാരിയും കുടിക്കുകയാണ്‌..സ്റ്റാറ്റസ്സ് നിലനിർത്താൻ പരക്കം പായുന്നവരാണ്‌ എന്നും വാർത്തകളിൽ!
    .. അത് കൂടുതൽ പഠിച്ചതിന്റെ പോരായ്മയോ, സാക്ഷരരായതിന്റെ അഹങ്കാരമോ അതൊ ഇന്നത്തെ തലമുറ മക്കളെ തല്ലി വളർത്താത്ത പോരായ്കയോ എന്നറിയില്ല...
    താങ്കൾക്കെന്റെ ഹൃദയംഗമയായ നന്ദി

    മറുപടിഇല്ലാതാക്കൂ
  3. സുഹൃത്തെ... നാലും കിടിലന്‍ എന്ന് പറയാതെ വയ്യ...

    അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  4. @ Khaadu

    താങ്കളുടെ സ്നേഹത്തിനും വായനയ്ക്കും നന്ദി …

    മറുപടിഇല്ലാതാക്കൂ
  5. @ Satheesan .Op - താങ്കളുടെ വായനയ്ക്കു നന്ദി

    മറുപടിഇല്ലാതാക്കൂ
  6. ഉള്‍കൊള്ളാന്‍ വിഷമമുള്ള യാഥാര്‍ത്ഥ്യം.............
    വളരെ നന്നായി..

    മറുപടിഇല്ലാതാക്കൂ