പേജുകള്‍‌

വ്യാഴാഴ്‌ച, ഡിസംബർ 15, 2011

ഇണക്കവും പിണക്കവും!

നേത്ര പടലങ്ങൾ സംവദിക്കുമത്രേ!
പലഭാഷകൾ, പല വികാരങ്ങൾ!
അന്നെനിക്കെന്താശ്വാസമായെന്നോ?
വിറകൊള്ളുന്ന ചുണ്ടുകളേക്കാൾ,
മുറിയുന്ന വാക്കുകളേക്കാൾ,
ധൈര്യം പകർന്ന്…!
അന്നെനിക്കെന്തു വിശ്വാസമായെന്നോ?
നേത്രപടലങ്ങൾ ഒഴുക്കോടെ, സരസമായി..!

നേത്ര പടല ചുണ്ടുകളുടെ സംസാരം കണ്ട്,
തീപ്പാറുന്നൊരുനേത്രപടലം!
എനിക്കു പൂർണ്ണ വിശ്വാസമായിരുന്നു..!
നേത്ര പടലം ഫ്യൂസായെന്നും,
ഞാൻ ഐസായാന്നും!

മറ്റൊരു മിഴി പിടപ്പിൽ
അവളെന്റെ ജീവിത സഖി!
ഹായ് എന്റേത് അഭൌമ തേജസ്സുള്ള നേത്ര പടലങ്ങൾ!
തുള്ളീക്കളിച്ചു ഞാനവയെ അഭിനന്ദിച്ചു,

തിരിച്ചു ഭൂമിയിൽ വന്നിറങ്ങിയപ്പോൾ,
ഞാനറിഞ്ഞു..!
ഞാൻ പൂർണ്ണനായി അന്ധനായിരുന്നെന്ന്!

സത്യം പറഞ്ഞെഴുന്നള്ളീച്ചതിൽ
ഇഷ്ടപ്പെടാത്ത മറ്റൊരു നേത്രപടലം!
തിരിഞ്ഞിരുന്നു മുഖം കറുപ്പിച്ചു!

മനസ്സ് നാവോടു കേൾപ്പിച്ചതിലധികാര സ്വരം!
“ കഥയില്ലാത്ത പിണക്കങ്ങൾക്ക്
കഥയേകുന്ന ജീവിതങ്ങളുണ്ട്!
നിറമേകിയതിനൊടുവിൽ
ഇണക്കുന്ന ചാനലുകളുമുണ്ട്!
കഥയുള്ള പിണക്കങ്ങൾക്ക്
ചില കഥയില്ലായ്മകളുമുണ്ട്!
നേത്ര പടലം ഊറിച്ചിരിച്ചു!

കഥകേട്ട് മത്തു പിടിച്ച്,
ആടിക്കുഴഞ്ഞ്,
ബോധമില്ലാത്ത നാക്കിൻ പിഴ!
“ നീ ത്രിപുര സുന്ദരി!“
പിണക്കങ്ങൾക്ക് ചാനലിൻ
തേജസ്സില്ലാത്ത മരണം!

4 അഭിപ്രായങ്ങൾ:

 1. ദിവസവും പോസ്ടിടാനുള്ള ഈ കഴിവ് അപാരം...

  ഇണക്കവും പിണക്കവും!.. കൊള്ളാം... ഭാവന ഇഷ്ടമായി..

  മറുപടിഇല്ലാതാക്കൂ
 2. തൊലിക്കട്ടി എന്നു പറയൂ khaddu..അതിനിത്ര നാണിക്കണോ?..
  നമ്മളെല്ലാം ഒരേ കപ്പലിലാണ്‌ .. ചിലർ വീമാനത്തിലും !...
  ഒരേയിടത്തേക്കുള്ള യാത്ര! he.. he.. he..

  മുൻ കൂർ ജാമ്യമെടുത്തതിനാൽ എനിക്കെന്തും പറയാം... കവിതയെന്നോ കഥയെന്നോ വിളിച്ചാൽ നഷ്ട പരിഹാരത്തിനു കേസു കൊടുക്കാൻ വരെ വകുപ്പുണ്ട് (എന്നെ കുറിച്ച് എന്നത് വായിക്കണം).. പക്ഷെ ഞാനങ്ങനെ ആരെയും ബുദ്ധിമുട്ടിക്കാറില്ല... ഓർമ്മപ്പെടുത്തും അത്ര തന്നെ!...
  hi.. hi...നമുക്കും പലയിടത്തും പോയി തെറ്റു പറ്റാറില്ലെ.. ?

  കഥയെന്നു വിചാരിച്ച് മനോഹരമായി കഥ എന്നു കവിതയെ പറഞ്ഞപ്പോൾ ഒരു വൻ പറഞ്ഞു എന്നോട്... നാണമില്ലേ മനുഷ്യാ ഞാനെഴുതിയത് കഥയാണെന്ന് പറയാനെങ്ങിനെ ധൈര്യം വന്നൂ എന്ന്...അപ്പോഴാണ്‌ അയാളെഴുതിയത് കവിതയാണെന്ന് മനസ്സിലായത്..പ്രചോദനം ഇന്നിടത്തു നിന്നു കിട്ടുമെന്ന് ആർക്കും പറയാൻ പറ്റില്ല... എനിക്കും താങ്കൾക്കും മറ്റു ചില ബ്ളോഗേർസിനും ഒക്കെ തൊലിക്കട്ടി തന്നത് ഈ ബ്ളോഗമ്മയാണ്‌... നിത്യവും സ്തുതിച്ചോണ്ടാണു ഞാൻ ഭ്രാന്ത് പുലമ്പുന്നത്... അപ്പോൾ ശരി.. ഈമെയിൽ അയച്ചു തരൂ...

  വായനയ്ക്കു ഒരു പാട് നന്ദി

  മറുപടിഇല്ലാതാക്കൂ
 3. ഓം ബ്ലോഗമ്മയായ നമ:
  എനിക്കും വേണമായിരുന്നു കുറച്ച് മുങ്കൂര്‍ ജാമ്യങ്ങള്‍.
  തര്വോ....

  മറുപടിഇല്ലാതാക്കൂ
 4. @ മനോജ് ഭാസ്ക്കർ

  ..അതിന്‌ പൈസ മുടക്കൊന്നു മില്ല ബ്ലോഗർ മനോജേ..മുദ്ര പത്രമൊന്നും വേണ്ട...സ്വന്തം ബ്ളോഗിലെ ക്യാൻ വാസിൽ അങ്ങ് നീട്ടിയെഴുതുക...എഴുതുന്നത് കവിതയല്ല.. കഥയല്ല .. ഒരു മണ്ണാങ്കട്ടയുമല്ല...ആർക്കും വരാം. ആർക്കു വായിക്കാം... കട്ടോണ്ട് പോകരുത്...ചുട്ടോണ്ട് തിന്നരുത്...! .. എന്നൊരു പരസ്യം കൊടുക്കുക...ഞാൻ ചെയ്ത തു പോലെ
  .
  പക്ഷെ ഫീസുണ്ട്... അതു നമുക്കാണ്‌ ... കമന്റ് ആയി തന്നോളൂ... വിരോധം ഇല്ല..!... കമന്റു തൊന്ന്യാസിക്കരുത്..... കമന്റുകൾ ഡീസെന്റായി ടൈയ്യും കോട്ടും പാന്റും ഒക്കെ ധരിച്ച് വന്നോളണം എന്നൊരു നിബന്ധനയുണ്ട്... ഇല്ലാത്തോരാണെങ്കിൽ മുണ്ടും ഷർട്ടും ധരിചു വന്നോട്ടേ നമുക്ക് വിരോധം ഇല്ല.. ഇല്ലെങ്കിൽ ഡിലീറ്റിനോട് പറഞ്ഞു കൊടുത്തിട്ട് കമന്റിന്റെ വയറു കുത്തിക്കീറി അങ്ങു ദൂരക്കളയും... അതിനുള്ള അധികാരോം അവകാശോം നമുക്ക് ബ്ളൊഗമ്മ കല്പിച്ചനുവദിച്ചിട്ടുണ്ട്...ഡിലീറ്റിനെ നമുക്ക് വിശ്വാസാ....
  -------
  അപ്പോ മുൻ കൂർ ജാമ്യം കിട്ടിയ സ്ഥിതിക്ക് അങ്ങൊട് തൊടങ്ങിക്കൊള്ള്വാ..ഒരൂ ഭയോം വെപ്രാളോം ഒന്നും വേണ്ട...അപ്പോ അത്രേം ആയ സ്ഥിതിക്ക് ഞാൻ താങ്കളൂടെ ബ്ളോഗിലോട്ട് വരുന്നുണ്ട്! .. കമന്റ് നടാൻ...!.. എന്നിട്ട് കൊയ്തു കൊയ്തു കൊയ്ത് കൂട്ടാൻ..! വെഷമുണ്ടോ നിങ്ങൾക്ക്?

  വായനയ്ക്കു ഒരു പാട് നന്ദി

  മറുപടിഇല്ലാതാക്കൂ