പേജുകള്‍‌

തിങ്കളാഴ്‌ച, ഡിസംബർ 19, 2011

കൃഷി

അമ്പുവിന്റെ മോള് ഇന്ദു ലേഖ!
എണ്ണ തലയിൽ തേച്ചു തേച്ച്,
മുടി വളർത്തി,
മുടി മുറിച്ച് വിറ്റ് വിറ്റ്
ധനികത്തിയായി!

ചന്തുവിന്റെ മോള് ചന്ദ്രലേഖ!
പാലറിൽ പോയി,
മുടി നട്ട് വളർത്തി,
നാട്ടുകാർക്ക് കൃഷി
കാട്ടിക്കൊടുത്ത്,
 കേമത്തിയായി!

ഇനി രാജന്റെ മോൻ
മോഡേൺ കുഞ്ഞുണ്ണി,
ലാപ് ടോപ്പു വാങ്ങി,
നെറ്റിലു പോയി ഭൂമി വാങ്ങി
നെറ്റു കൃഷി നടത്തി,

പഴവും വിളവും,
പയറും പാലും
മൌസോണ്ട് വാങ്ങി,
കീബോർഡു കൊണ്ട് വിറ്റ്,
കോള കുടിച്ചിരുന്നു!

കൃഷി അറിയാത്ത കുഞ്ഞുമക്കൾ,
ഉമിക്കരി കൊണ്ട്,
പല്ലു തേച്ചു തേച്ച്,
ഞാറു നട്ട് വെള്ളം കേറി,
കൃഷി നശിച്ച്
തരിച്ചിരുന്നു!
ബാങ്കു ഗുണ്ട കണ്ണുരുട്ടി,
തറവാടു മാന്തി,
നിധിയെടുക്കുമ്പോൾ,
പഴം കഥയിലെ

നിധികാത്ത സർപ്പം പോലെ,
ദൂരെയൊരു മാവിൻ തുഞ്ചത്ത്
ഊഞ്ഞാലാട്ടം!

എനിക്കുമാടണം ഊഞ്ഞാലെന്ന്,
ഒരു നിഷ്ക്കളങ്കന്റെ വാശി,
മാറോടടക്കി കെട്ടിപ്പിടിച്ചൊരു നിലവിളി!
ദിഗന്തം നടുങ്ങീട്ടും
കേരളം വിറങ്ങലിച്ചിട്ടും!
നടപടി... ഒരു പടി!
ഒരു രൂപയ്ക്ക് ഒരു പിടിയരി!
കൃഷി കേരളത്തിന്‌ ഹാനികരമെന്നാണോ?
അതോ കേരളം കൃഷിക്ക് ഹാനികരമെന്നാണോ?

5 അഭിപ്രായങ്ങൾ:

 1. കൃഷി കേരളത്തിന്‌ ഹാനികരമെന്നാണോ?
  അതോ കേരളം കൃഷിക്ക് ഹാനികരമെന്നാണോ?

  nimisha kaviye , ningalkente ente nalla namaskaaram...

  മറുപടിഇല്ലാതാക്കൂ
 2. @ khaadu
  - അയ്യോ താങ്കൾ എന്നെ കവിയേ എന്നൊക്കെ വിളിച്ച് നമ്മളുടെ ജീവനെടുക്കല്ലേ....കവിത എന്നു വിളിച്ച് എന്റെ വാക്കുകളെ കരയിക്കല്ലേ… അതു കേട്ടാൽ ആ നിമിഷം നല്ല കവികൾ ഹാർട്ട് അറ്റാക്കു വന്നു മരിക്കും.. ആളുകൾ അവരുടെ രചനകളുമേന്തി വന്ന് ഈ എന്നെ തിളച്ച എണ്ണയിൽ മുക്കി പൊരിക്കും…
  .നിങ്ങളുടെ കുത്തിക്കുറിക്കലുകൾ എന്നു പറഞ്ഞാൽ മതി…വായിച്ചതിൽ സന്തോഷം… ഈ സ്നേഹത്തിന് നന്ദി..
  സ്നേഹപൂർവ്വം

  മറുപടിഇല്ലാതാക്കൂ
 3. കൃഷി കേരളത്തിന്‌ ഹാനികരമെന്നാണോ?
  അതോ കേരളം കൃഷിക്ക് ഹാനികരമെന്നാണോ?

  മൂര്‍ച്ചയുള്ള വാക്കുകള്‍

  മറുപടിഇല്ലാതാക്കൂ
 4. @ മുനീര്‍ തൂതപ്പുഴയോരം - ഈ സ്നേഹത്തിന് നന്ദി

  മറുപടിഇല്ലാതാക്കൂ