പേജുകള്‍‌

ഞായറാഴ്‌ച, ഡിസംബർ 25, 2011

ജീവിതം ദുസ്സഹം!

അരുതാത്തതൊന്നും കാണരുത്,
കണ്ടതൊന്നും പറയരുത്,
കേട്ടതൊന്നും കേൾപ്പിക്കരുത്,
റാനെന്നു മൂളീ!

മിണ്ടരുത്, മിഴിക്കരുത്,
നോക്കരുത്, തോണ്ടരുത്,
ചൂണ്ടരുത്, മൂക്ക് പിഴിയരുത്,
ചുമയ്ക്കരുത്, തുമ്മരുത്!

അടിയൻ! എന്നു മൂളീ,
കാതടച്ച്, കണ്ണടച്ച്,
മൂക്കടച്ച്, വായടച്ച്,
മൂലയിൽ പരുങ്ങി!
സ്വന്തം മീശമുറിച്ചു തോരൻ വെച്ചു,
സ്വയം നാക്കു മുറിച്ചു അച്ചാറിട്ടു
കൈവിരലുകൾ മുറിച്ച് ഓലൻ വെച്ചു,
കാലുകൾ മുറിച്ചു സാമ്പാർ വെച്ചു
പിരികം വടിച്ച് മേമ്പൊടി ചേർത്തു
വേണ്ടാത്തതൊന്നും ഭൂഷണമല്ല!

കണ്ണാടി നോക്കി.
ഇപ്പോൾ മനുഷ്യനായോ?

കിളിവാതിൽ തുറന്ന്
ഭയത്തോടെ നോക്കി,
ആരെങ്കിലും, ഏതെങ്കിലും…
കണ്ണുകൾ?

മനസ്സെന്നോടു ചോദിച്ചു
തന്നെ ആരെങ്കിലും,
തുറിച്ച് നോക്കുന്നുണ്ടോ?
“നേർത്ത ഭയം!“
“ആരെയെങ്കിലും വിമർശിച്ചോ?“
“ഊവ്വ്!“
“എങ്കിൽ സ്വന്തം തലകൂടി വെട്ടി
മതിലിനു പുറത്തു വെച്ചോളൂ!“
മനുഷ്യനാവട്ടേ!“

മനസ്സിനെന്തും എന്നോട് പറയാം.
പക്ഷെ വിറച്ചു വിറച്ച്
പനിച്ചു ,പനിച്ച്
ഞാനൊന്നും പറഞ്ഞില്ല!

6 അഭിപ്രായങ്ങൾ:

 1. സുഹൃത്തെ .. നന്നായിട്ടുണ്ട്... ഇഷ്ടപ്പെട്ടു ഈ ശൈലി.. ഈ എഴുത്ത്... ഈ കഴിവ്...

  അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 2. സ്വന്തം മീശമുറിച്ചു തോരൻ വെച്ചു,
  സ്വയം നാക്കു മുറിച്ചു അച്ചാറിട്ടു
  കൈവിരലുകൾ മുറിച്ച് ഓലൻ വെച്ചു,
  കാലുകൾ മുറിച്ചു സാമ്പാർ വെച്ചു
  പിരികം വടിച്ച് മേമ്പൊടി ചേർത്തു
  വേണ്ടാത്തതൊന്നും ഭൂഷണമല്ല!

  :):)

  മറുപടിഇല്ലാതാക്കൂ
 3. എന്റിയ്യോ.. ഞാനൊന്നും വായിച്ചിട്ടില്ലേ.

  മറുപടിഇല്ലാതാക്കൂ
 4. @ khaadu -

  വിമർശനം അത് പാപമാണ്‌ സുഹൃത്തേ... കാലം മാറിയിരിക്കുന്നു..ഏതാളേയും തെറ്റുചെയ്താൽ പോലും വിമർശിക്കാനാകാതെ നോക്കിയിരിക്കേണ്ട കാലമാണ്‌ അടുത്തു വരാൻ പോകുന്നത്...ആരേയും ഉപദ്രവിക്കണമെന്ന് മനസ്സാ വാചാ കർമ്മണാ വിചാരിക്കാത്ത സാധുക്കളായ നമ്മൾക്ക് ജീവിക്കാൻ പ്രയാസമാകുന്ന ഒരു കാലം!
  .ആ നല്ല കാലത്തിലേക്ക് സ്വാഗതം! വായനയ്ക്കു നന്ദി

  @ മനോജ് കെ. ഭാസ്ക്കർ
  ഭയന്നു ഇല്ലേ.. ഭ്രാന്ത് പറഞ്ഞതല്ല..ട്ടോ സത്യം പറഞ്ഞതാണ്‌... അഞ്ചു മിനുട്ട് കുറവാണെന്ന് ഭയന്നിരിക്കും. hi hi

  ..എന്നെ ഭയക്കേണ്ടതില്ല... ഭയക്കേണ്ട ഒരു കാലത്തെ ഞാൻ പകർത്തിയതാണ്‌...
  ആരേയും വിമർശിക്കരുത്...ഭാര്യയെ, മക്കളെ, ആരേയും..!തെറ്റുകണ്ടാൽ വിമർശിച്ചേക്കാമെന്നു കരുതുന്ന
  അടുത്ത തലമുറ എന്തൊക്കെ അനുഭവിക്കേണ്ടീ വരുമെന്ന് പറയാൻ പറ്റില്ല...വായനയ്ക്കു നന്ദി അറിയിക്കട്ടേ!

  @ കുമാരന്‍ | kumaran -

  തെറ്റുകണ്ടാൽ വായ കൊണ്ട് പോലും പ്രതികരിക്കുന്നില്ലേങ്കിൽ മീശയുണ്ടായിട്ടെന്തു ഫലം..!
  അങ്ങിനെ പ്രതികരിക്കാത്തതു കൊണ്ടല്ലേ..പാവപ്പെട്ടെ പെൺകുട്ടികൾക്ക് ട്രെയിനിൽ പീഡനം ഏല്ക്കേണ്ടി വരുന്നത്!
  വായനയ്ക്കു നന്ദി അറിയിക്കട്ടേ!

  മറുപടിഇല്ലാതാക്കൂ
 5. മനസ്സിനെന്തും എന്നോട് പറയാം.
  പക്ഷെ വിറച്ചു വിറച്ച്
  പനിച്ചു ,പനിച്ച്
  ഞാനൊന്നും പറഞ്ഞില്ല!

  മറുപടിഇല്ലാതാക്കൂ
 6. @ Satheesan .Op-

  അക്രമം കണ്ടാൽ മിണ്ടരുത്…. കക്കുന്നത് കണ്ടാൽ പറയരുത്….തറവാട് കുളം തോണ്ടുന്നതു കണ്ടാൽ ശ്വാസം വിടരുത്... എവിടെയായിരുന്നാലും…എങ്കിൽ രക്ഷപ്പെട്ടു….നമ്മൾ തെറ്റുകൂടാതെ ജീവിക്കാൻ പഠിച്ചിരിക്കുന്നു....നിങ്ങൾ സത്യ സന്ധനാണെങ്കിൽ ധർമ്മിഷ്ഠനാണെങ്കിൽ കണ്ടാലും കേട്ടാലും വിമർശിക്കരുത്..നിങ്ങൾ അതു കാണരുത്.. കക്കുന്നവർ കക്കട്ടേ.... കാലം കലികാലമാണ് ..

  വായനയ്ക്കു നന്ദി അറിയിക്കട്ടേ!

  മറുപടിഇല്ലാതാക്കൂ